Kerala
മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ ആത്മഹത്യ ചെയ്തു
Kerala

മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ ആത്മഹത്യ ചെയ്തു

Web Desk
|
31 Oct 2018 8:46 AM GMT

ഞരമ്പ് മുറിച്ച ശേഷം സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ സുജിത്തിനെ കൊല്ലം കടയ്ക്കലിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വ്യക്തിപരമായ കാരണങ്ങളാല്‍ സുജിത്ത്(27) ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യകുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോലിസംബന്ധമായ പ്രശ്‌നങ്ങളൊന്നും സുജിത്തിനില്ലായിരുന്നുവെന്ന് മന്ത്രി മാത്യു ടി തോമസ് പ്രതികരിച്ചു

ഇന്ന് പുലര്‍ച്ചെയാണ് കടയ്ക്കലിലെ വീടിന്റെ രണ്ടാം നിലയില്‍ സുജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു കൈകളിലെയും ഞരമ്പ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലക്ക് വെടിവെയ്ക്കുകയായിരുന്നു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ച നിലയിലായിരുന്നു. സുജിത്തിന്റെ മുറിയില്‍ നിന്നും ആത്മഹത്യകുറിപ്പും കണ്ടെടുത്തിട്ടുണ്ട്

തിരുവനന്തപുരം എ.ആര്‍ ക്യാപിലെ സിവില്‍ പൊലീസ് ഓഫീസറായ സുജിത്ത് മന്ത്രിയുടെ സ്ഥിരം ഗണ്‍മാന്‍ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ഗണ്‍മാനായി ചുമതലയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Similar Posts