Kerala
തിരുവനന്തപുരം തീപിടുത്തം;ഫയര്‍ഫോഴ്സിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും റിപ്പോർട്ടുകൾ നിർണായകം
Kerala

തിരുവനന്തപുരം തീപിടുത്തം;ഫയര്‍ഫോഴ്സിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും റിപ്പോർട്ടുകൾ നിർണായകം

Web Desk
|
2 Nov 2018 2:38 AM GMT

മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് ഏജൻസികളാണ് അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരം മൺവിളയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടുത്തമുണ്ടായ സംഭവത്തിൽ ഫയര്‍ഫോഴ്സിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും റിപ്പോർട്ടുകൾ നിർണായകം. അട്ടിമറി സാധ്യത അന്വേഷണ വിഷയമാകും. വ്യവസായ പാർക്കിലെ സൗകര്യങ്ങളും വർധിപ്പിക്കേണ്ടി വരും.

മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. ടെക്നിക്കൽ ഡയറക്ടറെ അന്വേഷമാണ് ഫയർഫോഴ്സ് വിഭാഗത്തിന്റെതായി നടക്കുന്നത്. തീപിടുത്തം എങ്ങനെ ഉണ്ടായി, തീപിടുത്തം നിയന്ത്രിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ സ്ഥാപനത്തിൽ ഉണ്ടായിരുന്നോ , അഗ്നിശമന മാനദണ്ഡങ്ങൾ സ്ഥാപനം പാലിച്ചിരുന്നോ എന്നിവയായിരിക്കും പ്രധാനമായും പരിശോധിക്കുക. സ്ഥാപനം മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന പ്രാഥമിക വിലയിരുത്തൽ വന്ന സാഹചര്യത്തിൽ ഫയർഫോഴ്സിന് റിപ്പോർട്ടിന് പ്രാധാന്യമുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത് സമാനമായ വിഷയങ്ങൾ മുൻനിർത്തിയാണ്. അളവിൽ കവിഞ്ഞ അസംസ്കൃതവസ്തുക്കൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്പനിക്ക് വിശദീകരണം നൽകേണ്ടിവരും. മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോർഡിന് ബോധ്യപ്പെട്ടാൽ എന്‍.ഒ.സി റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് സാധ്യതയുണ്ട്. പൊലീസ് അന്വേഷണം പ്രധാനമായും ഊന്നുന്നത് അട്ടിമറി സാധ്യത സംബന്ധിച്ചാണ്.

മൂന്ന് ദിവസം മുമ്പ് മൂന്നുദിവസം മുമ്പ് തീപിടുത്തമുണ്ടായതിനു ശേഷം വീണ്ടും വലിയൊരു തീപിടുത്തം എങ്ങനെയുണ്ടായി ? ഇത് സംബന്ധിച്ച വിശദമായ അന്വേഷണം പോലീസ് നടത്തും. ഈ റിപ്പോർട്ടുകൾ സർക്കാർ മുന്നിലെത്തുന്ന അനുസരിച്ചായിരിക്കും സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. വ്യവസായ പാർക്കിൽ ഫയർഫോഴ്സ് വാഹനങ്ങൾക്ക് എത്താൻ കഴിയുന്ന രീതിയിലുള്ള വിശാലമായ വഴികളില്ല എന്ന കാര്യം വ്യവസായവും പരിഹരിക്കേണ്ടി വരും. ഫയർഫോഴ്സ് യൂണിറ്റുകൾക്ക് വ്യവസായ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉണ്ടായത് രക്ഷാപ്രവർത്തനങ്ങൾ തടസ്സം സൃഷ്ടിച്ചിരുന്നു. വരുംദിവസങ്ങളിൽ വിവിധ ഏജൻസികളുടെ റിപ്പോർട്ടുകൾ സർക്കാർ മുന്നിൽ വരും.

ये भी पà¥�ें- തിരുവനന്തപുരം തീപിടുത്തം നിയന്ത്രണവിധേയം; വിഷപ്പുക ശ്വസിച്ച് 2 പേര്‍ ആശുപത്രിയില്‍,  പ്രദേശത്തെ 2 കി.മീ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് ഇന്ന് അവധി

ये भी पà¥�ें- തിരുവനന്തപുരം തീപിടുത്തം;500 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി വിലയിരുത്തല്‍

Similar Posts