Kerala
നാലാഴ്ച, പെട്രോള്‍ വില 4.11 രൂപ കുറഞ്ഞു! 
Kerala

നാലാഴ്ച, പെട്രോള്‍ വില 4.11 രൂപ കുറഞ്ഞു! 

Web Desk
|
4 Nov 2018 9:56 AM GMT

അന്താരാഷ്ട്ര അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവും രൂപ കരുത്താര്‍ജിക്കാന്‍ തുടങ്ങിയതുമാണ് ഇന്ധനവില കുറയാന്‍ ഇടയാക്കിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചു കയറിയിരുന്ന ഇന്ധനവില കുറയുന്നു. കഴിഞ്ഞ നാലാഴ്ചക്കിടെ പെട്രോള്‍ ലിറ്ററിന് 4.11 രൂപയും രണ്ടാഴ്ചക്കിടെ ഡീസലിന് 2.67 രൂപയുമാണ് കുറഞ്ഞത്. ആഗോളവിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് നിരക്കുകളിലെ മാറ്റത്തിന് കാരണം.

ഇന്ന് പെട്രോള്‍ വിലയില്‍ 21 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഇന്ധനവില ഒക്ടോബര്‍ 18 മുതലാണ് കുറഞ്ഞു തുടങ്ങിയത്. കഴിഞ്ഞമാസം ആദ്യം പെട്രോള്‍ വില മുംബൈയില്‍ 91.34 രൂപയും ഡല്‍ഹിയില്‍ 84 രൂപയുമാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റ് 16 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള കാലയളവില്‍ പെട്രോള്‍ ലിറ്ററിന് 6.86 രൂപയും ഡീസലിന് 6.73 രൂപയുമാണ് ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ ചെറിയ ഇളവ് വരുത്താന്‍ തീരുമാനിച്ചിരുന്നു.

അന്താരാഷ്ട്ര അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവും രൂപ കരുത്താര്‍ജിക്കാന്‍ തുടങ്ങിയതുമാണ് ഇന്ധനവില കുറയാന്‍ ഇടയാക്കിയത്. വരും ദിവസങ്ങളിലും ഇന്ധനവില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.25 രൂപയും ഡീസലിന് 78.73 രൂപയുമാണ് വില.

Similar Posts