ശബരിമല സുവര്‍ണാവസരം; തന്‍റെ വിവാദ ശബ്ദരേഖയില്‍ വിശദീകരണവുമായി ശ്രീധരന്‍പിള്ള
|മലയാള മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സി.പി.എമ്മിന്‍റെ ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
കോഴിക്കോട് പ്രസംഗത്തെ ന്യായീകരിച്ച് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. താന്‍ ഉദ്ദേശിച്ചത് ജനസേവനത്തിനുള്ള സുവര്‍ണാവസരമെന്നും തന്‍റെ നിയമ സഹായം തേടാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
മലയാള മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സി.പി.എമ്മിന്‍റെ ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇവരാണ് ബി.ജെ.പിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നതെന്നും പി.എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തന്‍റെ പ്രസംഗത്തില്‍ യാതൊരു അപാകതയുമില്ല. പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനാണ് അത്തരത്തില്‍ പ്രസംഗിച്ചത്. ആ പ്രസംഗമാണ് മാധ്യമപ്രവര്‍ത്തകര്‍ വലിയ സംഭവമാക്കിയത്. ജനങ്ങളെ സേവിക്കാനുള്ള സുവര്‍ണാവസരമെന്നാണ് താന്‍ ആ പ്രസംഗത്തിലെ വരികളിലൂടെ ഉദ്ദേശിച്ചത്. വിശ്വാസികള്‍ക്ക് വേണ്ടി ബി.ജെ.പി സേവനം നടത്തുകയാണ്. വിശ്വാസികളുടെ പ്രശ്നം രാഷ്ട്രീയമായി മുതലെടുക്കില്ല. ശബ്ദരേഖ പുറത്തുവിട്ടത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തോടുള്ള അവഹേളനമാണ്. യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിച്ചതൊന്നും രഹസ്യമല്ല. ശബ്ദരേഖ പുറത്തുവിട്ടതില്‍ ദുരുദ്ദേശമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.