Kerala
ബന്ധു നിയമന വിവാദം: കെ.ടി അദീബിനെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും
Kerala

ബന്ധു നിയമന വിവാദം: കെ.ടി അദീബിനെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

Web Desk
|
6 Nov 2018 2:13 AM GMT

നിയമനം വിവാദമായ സാഹചര്യത്തില്‍ മന്ത്രി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് മാറ്റും.സംഭവത്തില്‍ സി.പി.എം മലപ്പുറം ജില്ലാ നേതൃത്വത്തിനും അതൃപ്തി.

മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. നിയമനം വിവാദമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദീബിനെ മാറ്റാന്‍ ഒരുങ്ങുന്നത്. മന്ത്രി കെ.ടി ജലീല്‍ തന്നെ മുന്‍ കയ്യെടുത്താണ് നീക്കങ്ങള്‍. ബന്ധു നിയമന കാര്യത്തില്‍ മന്ത്രിക്കെതിരായ വികാരമാണ് സി.പി.എം മലപ്പുറം ജില്ലാ നേത്യത്വത്തിനും.

ബന്ധു നിയമന വിഷയത്തില്‍ യൂത്ത് ലീഗ് ഉയര്‍ത്തി വിട്ട ആരോപണങ്ങള്‍ വലിയ വിവാദമായ സാഹചര്യത്തിലാണ് വിഷയത്തില്‍ നിന്ന് തലയൂരാനുള്ള നീക്കങ്ങള്‍ മന്ത്രിയുടെ നേത്യത്വത്തില്‍ നടക്കുന്നത്. പിന്തുണ തേടി കെ.ടി ജലീല്‍ ചില സി.പി.എം നേതാക്കളെ സമീപിച്ചപ്പോള്‍ ആദ്യം അദീബിനെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് അവര്‍ മുന്നോട്ട് വെച്ചത്. എപ്പോള്‍ വേണമെങ്കിലും രാജിവെക്കാന്‍ തയ്യാറാണന്ന നിലപാടിലാണ് അദീബും. വിവാദം ഒഴിവാക്കാന്‍ മാധ്യമങ്ങളെ കാണരുതെന്ന കര്‍ശന നിര്‍ദ്ദേശവും അദീബിന് നല്‍കിയിട്ടുണ്ട്.

അതേസമയം വിവാദത്തിന് പിന്നില്‍ ഭരണകക്ഷിയിലെ തന്നെ ചിലരുണ്ടന്ന സംശയം മന്ത്രി അടുപ്പക്കാരോട് പങ്ക് വെച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ പോലും ലഭിക്കാത്ത മന്ത്രിസഭ നോട്ട് പുറത്ത് വന്നത് ഇത് കാരണമാണന്ന സംശയമാണ് ഉയര്‍ത്തുന്നത്. കെ.ടി ജലീലിന് പിന്തുണയുമായി സി.പി.എം നേതാക്കളോ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരോ കൂടുതല്‍ രംഗത്ത് വരാത്തതും ഇതുകൊണ്ടാണന്നും കരുതുന്നു.

ये भी पà¥�ें- ബന്ധുനിയമന വിവാദം: കെ.ടി ജലീല്‍ കടുത്ത സമ്മര്‍ദ്ദത്തില്‍; രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

ये भी प�ें-
കെ.ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണം; രേഖകള്‍ പുറത്ത് വിട്ട് യൂത്ത്‌ലീഗ് 

മന്ത്രിയെ പിന്തുണക്കേണ്ടന്ന തീരുമാനത്തിലാണ് സി.പി.എം മലപ്പുറം ജില്ലാ നേത്യത്വം. കുറേ നാളുകളായി സി.പി.എം പ്രാദേശിക നേത്യത്വവും കെ.ടി ജലീലും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബന്ധുവിനെ മാറ്റിയാലും ഇല്ലെങ്കിലും കെ. ടി ജലീലിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകാനുള്ള സാധ്യതകളും സി.പി.എം നേതാക്കള്‍ തള്ളി കളയുന്നില്ല.

Similar Posts