Kerala
ഭര്‍ത്താവിന്റെ പ്രേരണയാലാണ് വന്നത്; അയ്യപ്പനെ കാണണമെന്നില്ലെന്ന് ഇന്നലെ ശബരിമലയിലെത്തിയ യുവതി
Kerala

ഭര്‍ത്താവിന്റെ പ്രേരണയാലാണ് വന്നത്; അയ്യപ്പനെ കാണണമെന്നില്ലെന്ന് ഇന്നലെ ശബരിമലയിലെത്തിയ യുവതി

Web Desk
|
6 Nov 2018 1:41 AM GMT

ദര്‍ശനത്തിനെത്തിയ സ്ത്രീ, യുവതിയാണെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് വലിയ നടപ്പന്തലില്‍ പ്രതിഷേധം നടക്കുകയാണ്. ഈ സ്ത്രീക്ക് 50 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായി ഇന്നലെ എത്തിയ ചേര്‍ത്തല സ്വദേശി അഞ്ജുവിനെ പൊലീസ് തിരിച്ചയച്ചു. യുവതി ആവശ്യപ്പെടാതെ സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ കൂടെ പൊലീസ് സുരക്ഷയിലാണ് ഇവരെ മടക്കിയത്.

പമ്പയിലെത്തിയെ അഞ്ജു സന്നിധാനത്തെത്താന്‍ ആദ്യം പൊലീസ് സുരക്ഷ ആവശ്യപ്പെട്ടെങ്കിലും പിന്നീട് യാത്ര തുടരാന്‍ താത്പര്യമില്ലെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രേരണയാലാണ് താന്‍ ദര്‍ശനത്തിന് വന്നതെന്നായിരുന്നു പിന്നീട് അവര്‍ പൊലീസിന് നല്‍കിയ മൊഴി.

യുവതിയുടെ വരവറിഞ്ഞ സംഘ്പരിവാര്‍ പ്രവര്‍ത്തകരും അയ്യപ്പഭക്തരും കൂട്ടംകൂടുകയും പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. നാമജപപ്രതിഷേധവും തുടങ്ങി. സന്നിധാനത്തേക്ക് പോകാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനാല്‍ യുവതിയെ മടക്കി അടയ്ക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാല്‍ സുരക്ഷാപ്രശ്നങ്ങളുള്ളതിനാല്‍ പൊലീസ് യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. സ്വദേശമായ ചേര്‍ത്തലയില്‍ നിന്ന് ബന്ധുക്കളെത്തി പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അഞ്ജു മടങ്ങിയത്.

ശബരിമല ദര്‍ശനത്തിന് ആന്ധ്രയില്‍ നിന്നെത്തിയ ആറുയുവതികളും ഇന്ന് മടങ്ങിപ്പോയി. ദര്‍ശനത്തിനെത്തിയ സ്ത്രീ, യുവതിയാണെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് വലിയ നടപ്പന്തലില്‍ പ്രതിഷേധം നടക്കുകയാണ്. ഈ സ്ത്രീക്ക് 50 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ये भी पà¥�ें- ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി  

ये भी पà¥�ें- ശബരിമല സന്ദർശനാനുമതി തേടിയ യുവതി തിരിച്ച് പോകും | 05-11-18 (Part 2)

Similar Posts