Kerala
സന്നിധാനത്ത് പൊലീസിനെ സാക്ഷിയാക്കി, പൊലീസ് മൈക്കില്‍ ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗം, വിവാദമാകുന്നു
Kerala

സന്നിധാനത്ത് പൊലീസിനെ സാക്ഷിയാക്കി, പൊലീസ് മൈക്കില്‍ ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗം, വിവാദമാകുന്നു

Web Desk
|
6 Nov 2018 6:15 AM GMT

അചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പൊലീസുണ്ട്. നമ്മുടെ വളണ്ടിയര്‍മാരുണ്ട്. അവിടെ പമ്പ മുതല്‍ അതിനുള്ള സംവിധാനം ഉണ്ട്’.

പോലീസിന്റെ മൈക്കിലൂടെ ശബരിമല സന്നിധാനത്ത് പ്രവർത്തകരോട് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി സംസാരിച്ചത് വിവാദമാകുന്നു. സ്ത്രീക്ക് നേരെ പ്രതിഷേധക്കാർ തിരിഞ്ഞ സമയത്തായിരുന്നു പോലീസ് മൈക്കിലൂടെ വത്സൻ തില്ലങ്കേരിയുടെ പ്രസംഗം. 'അചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പൊലീസുണ്ട്. നമ്മുടെ വളണ്ടിയര്‍മാരുണ്ട്. അവിടെ പമ്പ മുതല്‍ അതിനുള്ള സംവിധാനം ഉണ്ട്’. എന്നിങ്ങനെയായിരുന്നു പോലീസിനെ സാക്ഷിയാക്കി പോലീസിന്റെ മൈക്കിലൂടെ നേതാവിന്റെ പ്രസംഗം.

അതിനിടെ നിലക്കലില്‍ ബിജെപി നേതാക്കളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ ‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസുമായി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ വാക്കേറ്റമുണ്ടാക്കിയത്. സ്വകാര്യ വാഹനം കടത്തിവിടാനാവില്ലെന്ന് പൊലീസ് ഇവരെ അറിയിച്ചു.

Similar Posts