Kerala
‘ശബരിമലയില്‍ തീവ്ര സ്വഭാവ ഗ്രൂപ്പുകള്‍ എത്തുമെന്ന് വിവരം ലഭിച്ചിരുന്നു’
Kerala

‘ശബരിമലയില്‍ തീവ്ര സ്വഭാവ ഗ്രൂപ്പുകള്‍ എത്തുമെന്ന് വിവരം ലഭിച്ചിരുന്നു’

Web Desk
|
7 Nov 2018 11:10 AM GMT

ശബരിമലയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചത് ചോദ്യം ചെയ്ത് ഒരു സ്വകാര്യ ചാനല്‍ സമര്‍പിച്ച ഹരജിയിലാണ് വിശദീകരണം നല്‍കിയത്. കര്‍ണാടക, തമിഴ്നാട് നിന്നു തീവ്ര സ്വഭാവമുള്ളവര്‍ എത്തുമെന്ന വിവരം ലഭിച്ചിരുന്നു

ശബരിമലയില്‍ തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകള്‍ എത്തുമെന്ന് കേന്ദ്ര ഇന്‍റലിജന്‍റ്സിന്‍റെ വിവരം ലഭിച്ചിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാധ്യമങ്ങള്‍ക്കും വിശ്വാസികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പിച്ചു. പുനപരിശോധനാ ഹരജിയിൽ വിധി വരും വരെ ശബരിമല സ്ത്രീ പ്രവേശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി.

ശബരിമലയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചത് ചോദ്യം ചെയ്ത് ഒരു സ്വകാര്യ ചാനല്‍ സമര്‍പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുളള തീവ്ര സ്വഭാവമുള്ളവര്‍ എത്തുമെന്ന വിവരം ലഭിച്ചിരുന്നു. അതിനാല്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്തി. വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം മര്‍ദ്ദിക്കുന്ന അവസ്ഥയുണ്ടായി. അത് തടയാന്‍ മാത്രമായിരുന്നു പൊലിസിന്‍റെ ശ്രമമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.

സുപ്രിംകോടതിയിലും സമാന ഹരജി സമർപ്പിച്ചിട്ടുള്ളതിനാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളിയത്. ഒരേ ഹരജിക്കാര്‍ സമാന ആവശ്യം ഉന്നയിച്ച് സുപ്രിംകോടതിയിലും ഹരജി നൽകിയതിനെ ഹൈകോടതി വിമർശിച്ചു. സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കാൻ തന്ത്രിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രിം കോടതിയെ സമീപിക്കാൻ ഹരജിക്കാരനോട് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകളുടെ അശുദ്ധി സംബന്ധിച്ച് സുപ്രിംകോടതി നിർദ്ദേശത്തിന് വിരുദ്ധമായി നിലപാടെടുക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടികാട്ടി.

Similar Posts