Kerala
ബന്ധുനിയമന വിവാദം;മുഖ്യമന്ത്രിയുടെ നിലപാട് കെ.ടി ജലീലിന് നിർണായകമാകും
Kerala

ബന്ധുനിയമന വിവാദം;മുഖ്യമന്ത്രിയുടെ നിലപാട് കെ.ടി ജലീലിന് നിർണായകമാകും

Web Desk
|
8 Nov 2018 6:09 AM GMT

സുപ്രധാന രേഖകൾ പുറത്ത് വന്നതോടെ ഭരണപക്ഷത്ത് നിന്ന് പ്രതിരോധം തീർക്കാൻ കാര്യമായ ശ്രമങ്ങളില്ലാത്തതും മന്ത്രിയെ വെട്ടിലാക്കി

ബന്ധു നിയമന വിവാദത്തിൽ കെ.ടി ജലീലിന് എതിരെ പ്രതിപക്ഷ നീക്കം ശക്തമായതോടെ മുഖ്യമന്ത്രിയെടുക്കുന്ന നിലപാട് മന്ത്രിക്ക് നിർണായകമാകും. സുപ്രധാന രേഖകൾ പുറത്ത് വന്നതോടെ ഭരണപക്ഷത്ത് നിന്ന് പ്രതിരോധം തീർക്കാൻ കാര്യമായ ശ്രമങ്ങളില്ലാത്തതും മന്ത്രിയെ വെട്ടിലാക്കി.

സർവത്ര ചട്ടലംഘനമാണ് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ മന്ത്രി ബന്ധുവിനെ നിയമിച്ചതിൽ നടന്നതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഒരോ ദിവസവും പുറത്ത് വരുന്നത്. മന്ത്രിയുടെ വിശദീകരണങ്ങളെ അപ്രസക്തമാക്കുന്ന വിധം കാര്യങ്ങൾ വളർന്നു. അപേക്ഷകരിൽ അഞ്ച് പേർ മന്ത്രി ബന്ധുവിനെക്കാൾ യോഗ്യതയുള്ളവരാണെന്ന രേഖകൾ കൂടി പുറത്ത് വന്നത് നില കൂടുതൽ പരുങ്ങലിലാക്കി. എന്നിട്ടും മന്ത്രിയെ പിന്തുണയ്ക്കാനോ പ്രതിരോധം സൃഷ്ടിക്കാനോ ഭരണപക്ഷത്ത് നിന്ന് ശ്രമങ്ങളുണ്ടായില്ല. നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് വേണമെന്ന മന്ത്രി സഭാ തീരുമാനം പോലും അട്ടിമറിക്കപ്പെട്ടതും ജലീലിന് തിരിച്ചടിയായി.

കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിതിക്ക് മുഖ്യമന്ത്രി തീരുമാനം എടുക്കട്ടെയെന്നാണ് സി.പി.എം നേതാക്കളിൽ ഭൂരിഭാഗത്തിന്റെയും നിലപാട്. അടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. യൂത്ത് ലീഗ് ആരംഭിച്ച മന്ത്രിക്കെതിരായ പ്രതിഷേധം യു.ഡി. എഫ് സമരമാക്കി മാറ്റാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ ബന്ധുവിനെ രാജി വെപ്പിച്ച് പ്രശ്നം വേഗത്തിൽ അവസാനിപ്പിക്കണമെന്ന നിർദേശവും സി.പി.എം നേതൃത്വത്തിൽ ശക്തമാണ്.

ये भी पà¥�ें- ബന്ധുനിയമന വിവാദം: കെ.ടി ജലീല്‍ കടുത്ത സമ്മര്‍ദ്ദത്തില്‍; രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

ये भी पà¥�ें- കെ.ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണം; രേഖകള്‍ പുറത്ത് വിട്ട് യൂത്ത്‌ലീഗ് 

Related Tags :
Similar Posts