Kerala
തൃശൂര്‍-കൊച്ചി എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതികളെ കേരളത്തിലെത്തിച്ചു
Kerala

തൃശൂര്‍-കൊച്ചി എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതികളെ കേരളത്തിലെത്തിച്ചു

Web Desk
|
9 Nov 2018 8:34 AM GMT

ഹരിയാന സ്വദേശികളായ ഹനീഫ് ഖാന്‍, നസീംഖാന്‍ എന്നിവരെയാണ് ആലപ്പുഴയിലെത്തിച്ചത്. 

കൊച്ചിയിലും തൃശൂരിലും നടന്ന എ.ടി.എം കവര്‍ച്ച കേസിലെ പ്രതികളെ കേരളത്തില്‍ എത്തിച്ചു. കേസിലെ സൂത്രധാരന്‍ ഹനീഫ, സഹായി നസീം എന്നിവരെയാണ് പൊലീസ് കേരളത്തിലെത്തിച്ചത്. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. ഒളിവില്‍ പോയ ബാക്കി മൂന്ന് പേര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തീഹാര്‍ ജയിലില്‍ കഴിയുന്ന മറ്റൊരു പ്രതിയെ ഉടന്‍ കേരളത്തില്‍ എത്തിക്കും.

നാല് ദിവസം മുന്‍പാണ് എ.ടി.എം കവര്‍ച്ച കേസിലെ പ്രധാന പ്രതിയായ ഹനീഫ സഹായി നസീം അക്ബര്‍ എന്നിവരെ പിടികൂടിയത്. ഇവരെയാണ് ഇന്ന് രാവിലെ കേരളത്തില്‍ എത്തിച്ചത്. ട്രയിന്‍മാര്‍ഗ്ഗം ആലപ്പുഴയിലെത്തിച്ച ഇവരെ കോട്ടയത്ത് എത്തിച്ച് ചോദ്യം ചെയ്യുകയാണ്. സംഘത്തിലുണ്ടായിരുന്ന പപ്പിസിങ് എന്നയാള്‍ മറ്റൊരു കേസില്‍ തീഹാര്‍ ജെയിലിലാണ് ഇയാളെയും ഉടന്‍ കേരളത്തില്‍ എത്തിക്കും. ബാക്കിയുള്ള മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പ്രതികള്‍ മേവാത്ത് സ്വദേശികളാണ്. ബാഗ്ലൂരില്‍ സംഘടിച്ചതിന് ശേഷം വലിയ ട്രക്കുകളില്‍ കേരളത്തിലേക്ക് സംഘം എത്തുകയായിരുന്നു. തുടര്‍ന്നാണ് കോട്ടയത്ത് നിന്ന് പിക്ക് അപ്പ് വാന്‍ തട്ടിയെടുത്ത് കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തത്. കോട്ടയത്തടക്കം മൂന്നിടത്ത് മോഷണ ശ്രമവും നടത്തിയിരുന്നു.

Related Tags :
Similar Posts