അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി
|നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതി ഉത്തരവ്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ആറ് വര്‍ഷത്തേക്കാണ് കോടതി അയോഗ്യത വിധിച്ചത്.
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതി ഉത്തരവ്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. 6 വർഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജി വര്‍ഗീയ പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തെന്നായിരുന്നു നികേഷ് കുമാറിന്‍റെ പരാതി. അമുസ്‍ലിമായ തനിക്ക് വോട്ട് ചെയ്യരുതെന്ന് മുസ്‍ലിം വീടുകളില്‍ പ്രചാരണം നടത്തിയെന്നും നികേഷ് കോടതിയെ അറിയിച്ചു. അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും നികേഷ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. 50000 രൂപ നികേഷിന് കോടതിച്ചെലവ് നൽകാൻ കെ.എം ഷാജിക്ക് കോടതി നിർദേശം നൽകി.
ये à¤à¥€ पà¥�ें- കെ.എം ഷാജിയുടെ വര്‍ഗീയ പ്രചാരണം: കോടതിയിലെത്തിയ തെളിവുകള്‍ ഇവയാണ്..
2016ൽ നികേഷ് നൽകിയ ഹർജിയില്‍ ജസ്റ്റിസ് പി.ഡി രാജനാണ് വിധി പ്രസ്താവിച്ചത്. വര്‍ഗീയ ഉള്ളടക്കമുള്ള ലഘുലേഖ പ്രചരിപ്പിച്ച് വോട്ടർമാരെ സ്വാധീനിച്ചുവെന്ന് കോടതി കണ്ടെത്തി. വരണാധികാരിയുടേയും വോട്ടർമാരുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്. നികേഷ് ബാർ ഉടമകളിൽ നിന്ന് പണം പറ്റിയെന്നും പ്രചാരണം നടത്തിയിരുന്നു. സോളാര്‍ കേസിലെ പ്രതിയായ സരിതയുമായി നികേഷിന് ബന്ധമുണ്ടെന്നും പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തല്‍.
ये à¤à¥€ पà¥�ें- കെ.എം ഷാജി അയോഗ്യന്‍: നികേഷ് കുമാറിന്‍റെ പ്രതികരണമിങ്ങനെ..
അതേസമയം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. നിയമപരമായി നേരിടുമെന്ന് ലീഗും വ്യക്തമാക്കി. വിധിയില്‍ തൃപ്തിയുണ്ടെന്ന് നികേഷ് കുമാര്‍ പറഞ്ഞു. ഹീനമായ മാര്‍ഗത്തിലൂടെ എം.എല്‍.എയായ കെ.എം ഷാജി കേരളത്തോട് മാപ്പ് പറയണമെന്ന് എം.സ്വരാജ് എം.എല്‍.എ ആവശ്യപ്പെട്ടു.