Kerala
ഹജ്ജ് വളണ്ടിയര്‍ നിയമനത്തിലും കിലയിലും കെ.ടി ജലീല്‍ വഴിവിട്ട് ഇടപെട്ടതായി ആരോപണം 
Kerala

ഹജ്ജ് വളണ്ടിയര്‍ നിയമനത്തിലും കിലയിലും കെ.ടി ജലീല്‍ വഴിവിട്ട് ഇടപെട്ടതായി ആരോപണം 

Web Desk
|
9 Nov 2018 8:18 AM GMT

വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെ തീരുമാനിച്ച് അസാധാരണ ഉത്തരവ് പുറത്തിറക്കി. സാധാരണ ഹജ്ജ് കമ്മിറ്റിയാണ് ഇന്റര്‍വ്യൂ ബോര്‍ഡിനെ തെരഞ്ഞെടുക്കാറുള്ളത്.

ഹജ്ജ് വളണ്ടിയര്‍ നിയമനത്തിലും മന്ത്രി കെ.ടി ജലീല്‍ വഴിവിട്ട് ഇടപെട്ടതായി ആരോപണം. വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെ തീരുമാനിച്ച് അസാധാരണ ഉത്തരവ് പുറത്തിറക്കി. സാധാരണ ഹജ്ജ് കമ്മിറ്റിയാണ് ഇന്റര്‍വ്യൂ ബോര്‍ഡിനെ തെരഞ്ഞെടുക്കാറുള്ളത്. ഇത് സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി അംഗമായിരുന്ന എ.കെ അബ്ദുറഹ്മാന്‍ നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞ രണ്ട് ഹജ്ജ് ടേമിന് മുന്‍പ് വരെ മക്കയിലേക്ക് പോകാനുള്ള ഹജ്ജ് വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുക ഹജ്ജ് കമ്മിറ്റിയായിരുന്നു.ഇന്റര്‍വ്യൂ നടപടികള്‍ക്ക് വേണ്ടി ഒരു സബ് കമ്മിറ്റിയേയും തെരഞ്ഞെടുക്കും. പക്ഷെ കെ.ടി ജലീല്‍ ഹജ്ജ് മന്ത്രിയായതിന് ശേഷം പതിവ് രീതി നിന്നു.പകരം ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയാണ് ചെയ്തത്.അവസാന വര്‍ഷം ഇന്‍ര്‍വ്യൂ ബോര്‍ഡിനെ തീരുമാനിച്ച് ഉത്തരവിറങ്ങിയത് 2018 മാര്‍ച്ച് 21-ന്.അന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവിയും മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയും ഹജ്ജ് കമ്മിറ്റി അംഗം എ.കെ അബ്ദുല്‍ ഹമീദുമായിരുന്നു അംഗങ്ങള്‍.

ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ കളക്ടര്‍ അമിത് മീണ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്ന് പിന്മാറി. അതേതുടര്‍ന്ന് ഏപ്രില്‍ മൂന്നിന് വീണ്ടും പുതിയ ഉത്തരവിറക്കി. കളക്ടര്‍ക്ക് പകരം നിയോഗിച്ചത് ഹജ്ജ് കമ്മിറ്റി അംഗമല്ലാത്ത ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ.ബി മൊയ്തീന്‍ കുട്ടിയേയാണ്.ഹജ്ജ് കമ്മിറ്റി അംഗങ്ങളല്ലാത്തവര്‍ മുന്‍പ് ഇന്‍ര്‍വ്യൂ ബോര്‍ഡില്‍ വന്നിട്ടുമില്ല.കേന്ദ്ര ഹജ്ജ് ആക്ടിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്നാണ് ആരോപണം.

തൃശൂര്‍ കിലയിലും മന്ത്രി കെ.ടി ജലീല്‍ അനധികൃത നിയമനം നടത്തിയെന്ന് അനില്‍ അക്കര എം.എല്‍.എ ആരോപിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ കിലയില്‍ നിരവധി നിയമനങ്ങള്‍ നടന്നിട്ടുണ്ട്. അനധികൃതമായി നിയമിച്ചത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെയാണെന്നും അനില്‍ അക്കര ആരോപിച്ചു.

എന്നാല്‍ നിയമന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കെ.ടി ജലീൽ പറഞ്ഞു. കെ.എം ഷാജിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. പി.എസ്.സിയുമായി കൂടിയാലോചനയോ വിജിലൻസ് ക്ലിയറന്‍സോ ആവശ്യമില്ല . ഒരു വർഷത്തേക്കുള്ള ഡെപ്യുട്ടേഷൻ നിയമനം മാത്രമാണ് നടത്തിയത് . ചട്ടങ്ങൾ മാറ്റിയത് കൂടുതൽ ആളുകള്‍ വരാനാണെന്നും ജലീല്‍ കണ്ണൂരില്‍ പറഞ്ഞു.

ये भी पà¥�ें- ബന്ധുനിയമന വിവാദം: ആരോപണങ്ങള്‍ തള്ളി മന്ത്രി കെ.ടി ജലീല്‍

ये भी पà¥�ें- കെ.ടി ജലീലിന്‍റെ വാദം പൊളിയുന്നു; ബന്ധുവിന്റെ നിയമനം ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ തഴഞ്ഞ്

Related Tags :
Similar Posts