Kerala
ജലീലിനെതിരെ പ്രതിഷേധം ശക്തം; മലപ്പുറത്ത് മന്ത്രിക്കെതിരെ കരിങ്കൊടി 
Kerala

ജലീലിനെതിരെ പ്രതിഷേധം ശക്തം; മലപ്പുറത്ത് മന്ത്രിക്കെതിരെ കരിങ്കൊടി 

Web Desk
|
10 Nov 2018 1:51 PM GMT

തനിക്കെതിരായ ആരോപണങ്ങള്‍ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്‍റെ പ്രതികരണം. നിരന്തരമുയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു. അതേസമയം..

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. കെ.ടി ജലീലിനെതിരെ മലവെള്ളം പോലെയാണ് അഴിമതി ആരോപണങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജലീലിനെതിരെ കരിങ്കൊടി കാണിച്ചു. അതേസമയം ജലീലിന് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ബന്ധുനിയമന വിവാദത്തില്‍ ജലീലിനെതിരെ പുതിയ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

ये भी पà¥�ें- ഹജ്ജ് വളണ്ടിയര്‍ നിയമനത്തിലും കിലയിലും കെ.ടി ജലീല്‍ വഴിവിട്ട് ഇടപെട്ടതായി ആരോപണം 

ജലീലിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണം. മലവെള്ളം പോലെയാണ് ജലീലിനെതിരായ ആരോപണങ്ങള്‍ വരുന്നത് എന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജലീലിനെ പുറത്താക്കാത്തതെന്ന് ചെന്നിത്തല ചോദിച്ചു. എന്നാല്‍ ജലീലിന് പിന്തുണയുമായി കോടിയേരി രംഗത്തെത്തി. മുസ്ലീം സമുദായത്തില്‍ ജലീലിനുള്ള സ്വാധീനമാണ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കാരണമെന്ന് കോടിയേരി പറ‍ഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്‍റെ പ്രതികരണം. നിരന്തരമുയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു. അതേസമയം ജലീലിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്നും രംഗത്തെത്തി.

Related Tags :
Similar Posts