Kerala
മണ്‍വിള തീപിടിത്തത്തിന് പിന്നില്‍ രണ്ട് ജീവനക്കാര്‍
Kerala

മണ്‍വിള തീപിടിത്തത്തിന് പിന്നില്‍ രണ്ട് ജീവനക്കാര്‍

Web Desk
|
10 Nov 2018 4:16 PM GMT

പാക്കിംഗിനുള്ള പ്ലാസ്റ്റികിന് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയെന്നാണ് മൊഴി. തീപിടുത്തത്തിന് ശേഷം ഇരുവരും..

തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീയിട്ടത് ജീവനക്കാരെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത രണ്ട് പേരും കുറ്റം സമ്മതിച്ചു. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീയിട്ടതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. കസ്റ്റഡിയിലായവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും.

കമ്പനി സ്റ്റോറിലെ ഹെല്‍പ്പര്‍മാരായ ചിറയിന്‍കീഴ് സ്വദേശി ബിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവരാണ് തീയിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ ശമ്പളം കമ്പനി വെട്ടിക്കുറച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

പാക്കിംഗിനുള്ള പ്ലാസ്റ്റികിന് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയെന്നാണ് മൊഴി. തീപിടുത്തത്തിന് ശേഷം ഇരുവരും ഫോണില്‍ അത് സംബന്ധിച്ച് സംസാരിച്ചതായും പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സി.സി.ടി.വി ക്യാമറ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കുള്ള പങ്ക് വ്യക്തമായത്. മറ്റാര്‍ക്കെങ്കിലും കൃത്യത്തില്‍ പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.

ഫാക്ടറിയുടെ മുകള്‍ നിലയിലെ സ്റ്റോര്‍മുറിയില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം സംബന്ധിച്ച ഇലക്ട്രിക് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. കഴിഞ്ഞ മാസം 31ന് രാത്രിയാണ് മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിന് തീപിടിച്ചത്. നാല്‍പത് കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ये भी पà¥�ें- മണ്‍വിള തീപ്പിടുത്തത്തില്‍ അട്ടിമറി സാധ്യത

ये भी पà¥�ें- മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ये भी पà¥�ें- തിരുവനന്തപുരം തീപിടുത്തം;ഫയര്‍ഫോഴ്സിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും റിപ്പോർട്ടുകൾ നിർണായകം

ये भी पà¥�ें- തിരുവനന്തപുരം തീപിടുത്തം നിയന്ത്രണവിധേയം; വിഷപ്പുക ശ്വസിച്ച് 2 പേര്‍ ആശുപത്രിയില്‍,  പ്രദേശത്തെ 2 കി.മീ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് ഇന്ന് അവധി

ये भी पà¥�ें- തിരുവനന്തപുരം തീപിടിത്തം; പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് 

Similar Posts