Kerala
ശബരിമല സ്ത്രീ പ്രവേശം: സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നു
Kerala

ശബരിമല സ്ത്രീ പ്രവേശം: സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നു

Web Desk
|
12 Nov 2018 4:16 PM GMT

നേരത്തെ സമവായത്തിനായി തന്ത്രി, രാജകുടുംബങ്ങളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും അവര്‍ എത്തിയിരുന്നില്ല

ശബരിമല സ്ത്രീ പ്രവേശനവിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചേക്കും. കേസില്‍ നാളത്തെ സുപ്രീംകോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം. മണ്ഡലകാലത്തിന് മുന്‍പ് യോഗം വിളിക്കാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തുലാമാസ പൂജയ്ക്കും, ചിത്തിരആട്ട വിശേഷത്തിനും നട തുറന്നപ്പോഴുണ്ടായ കടുത്ത പ്രതിഷേധങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ സമവായത്തിന്റെ പാത കൂടി സ്വീകരിക്കുന്നത്. മണ്ഡലകാലത്തിന് മുന്‍പ് സര്‍വ്വ കക്ഷി യോഗം വിളിക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മണ്ഡലകാലത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായും ദേവസ്വം മന്ത്രി അറിയിച്ചു.

നാളെ കേസ് പരിഗണിക്കുമ്പോഴുള്ള സുപ്രീംകോടതി തീരുമാനം കൂടി കണക്കിലെടുത്തായിരിക്കും സര്‍വ്വകക്ഷി യോഗത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത്. നേരത്തെ സമവായത്തിനായി തന്ത്രി, രാജകുടുംബങ്ങളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും അവര്‍ എത്തിയിരുന്നില്ല.

Related Tags :
Similar Posts