Kerala
ഡി.വൈ.എസ്.പിയുടെ മരണം: ദൈവത്തിന്‍റെ വിധി നടപ്പായെന്ന് സനലിന്‍റെ കുടുംബം
Kerala

ഡി.വൈ.എസ്.പിയുടെ മരണം: ദൈവത്തിന്‍റെ വിധി നടപ്പായെന്ന് സനലിന്‍റെ കുടുംബം

Web Desk
|
13 Nov 2018 6:11 AM GMT

ഡി.വൈ.എസ്.പിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ സനലിന്‍റെ കുടുംബം ഉപവാസം അവസാനിപ്പിച്ചു.

നെയ്യാറ്റിന്‍കര കൊലക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സനലിന്‍റെ കുടുംബം. ദൈവത്തിന്‍റെ വിധി നടപ്പായെന്നാണ് സനലിന്‍റെ ഭാര്യ വിജി പ്രതികരിച്ചത്.

ഡി.വൈ.എസ്.പി ഹരികുമാറിനെ ഇന്ന് രാവിലെയാണ് കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‍. നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിന് മുന്‍പില്‍ തള്ളിയിട്ട് കൊന്ന കേസില്‍ ഡി.വൈ.എസ്.പിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

വാഹനം വരുന്നത് കണ്ട ഡി.വൈ.എസ്.പി സനലിനെ മനപ്പൂര്‍വം തള്ളിയിട്ട് അപായപ്പെടുത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയത്. ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോയതായും അന്വേഷണ സംഘം പറയുകയുണ്ടായി. ഇദ്ദേഹം എപ്പോഴാണ് കേരളത്തില്‍ തിരിച്ചെത്തിയതെന്ന് വ്യക്തമല്ല.

അതിനിടെ ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സനല്‍കുമാറിന്റെ ഭാര്യ വിജി ഉപവാസ സമരം തുടങ്ങിയിരുന്നു. ഡി.വൈ.എസ്.പിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ ഉപവാസം അവസാനിപ്പിച്ചു.

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ മരിച്ചനിലയില്‍

Similar Posts