പത്തനംതിട്ട-പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു
|സെസ് അടക്കം നൂറ് രൂപയാണ് പുതിയ നിരക്ക്
ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി പത്തനംതിട്ട പമ്പ റൂട്ടിലെ നിരക്ക് കെ.എസ്.ആര്‍.ടി.സി കുത്തനെ വർദ്ധിപ്പിച്ചു. 73 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 5 രൂപ സെസ് അടക്കം 100 രൂപയാണ് പുതുക്കിയ നിരക്ക്.
ഉത്സവകാല വർദ്ധനവ് എന്ന ന്യായം നിരത്തിയാണ് കെ.എസ്.ആര്‍.ടി.സി പമ്പ പത്തനംതിട്ട നിരക്കിൽ ഒറ്റയടിക്ക് 27 രൂപ വർദ്ധിപ്പിച്ചത്. ഓർഡിനറി മുതൽ കെ.യു.ആര്‍.ടി.സിയിലോ ഫ്ലോർ നോൺ എ.സി ബസുകൾക്കും ഈ നിരക്ക് ബാധകമാണ്. നേരത്തെ തുലാമാസ പൂജകൾക്ക് നട തുറന്നപ്പോൾ നിലക്കൽ പമ്പ നിരക്ക് 31ൽ നിന്ന് 40 ആയി വർദ്ധിപ്പിച്ചിരുന്നു. ഡീസലിന്റെ വില വർദ്ധനവ് മൂലമുള്ള അധിക ചിലവും ശബരിമലയിലെ പ്രത്യേക സാഹചര്യവും പരിഗണിച്ചാണ് നിരക്ക് വർദ്ധനയെന്നാണ് കെ.എസ്. ആർ.ടി.സി നിരക്ക് വർദ്ധനയെ ന്യായീകരിച്ചത്. അതേ സമയം പത്തനംതിട്ട പമ്പ റൂട്ടിലെ നിരക്ക് വർദ്ധന സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.