ശബരിമല;മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് തന്ത്രികുടുംബവും പന്തളം കൊട്ടാരവും
|സര്‍വകക്ഷിയോഗത്തിന് ശേഷമാണ് ഇവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്.നേരത്തേ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല
ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം നാളെ നടക്കും. തന്ത്രികുടുംബവും പന്തളം കൊട്ടാരം നിര്‍വാഹകസമിതിയും ആയും നാളെ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിനിടെ പുതിയ കോടതി വിധിയിലും നിയമോപദേശം തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രിം കോടതി വിധി വന്നതിന് പിന്നാലെ ആരംഭിച്ച പ്രക്ഷോഭം ശക്തമായതോടെ തന്ത്രി കുടുംബത്തെയും പന്തളം കൊട്ടാരം നിര്‍വാഹകസമിതിയെയും സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവര്‍ ചര്‍ച്ചക്ക് തയാറായില്ല. പുനഃപരിശോധനാ ഹരജി നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതാണ് കടുത്ത നിലപാടിന് കാരണമായത്. പുനഃപരിശോധനാ ഹരജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചതോടെ യാണ് സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക് വിളിച്ചത്. സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായി തന്ത്രി കുടുംബവും നിര്‍വാഹക സമിതിയും ചര്‍ച്ച നടത്തും.
പുനഃപരിശോധനാ ഹരജി തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന കോടതി തീരുമാനത്തില്‍ നിയമോപദേശം തേടാന്‍ തിരുവിതാംകൂര്‍ ബോര്‍ഡ് നിയമോപദേശം തീരുമാനിച്ചു.
സുപ്രിം കോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം നാളെ നടക്കും. സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന് ബിജെപിയും കോണ്‍ഗ്രസും യോഗത്തില്‍ ആവശ്യപ്പെട്ടേക്കും. ഇതിനോടുള്ള സര്‍ക്കാര്‍ പ്രതികരണവും നിര്‍ണായകമാകും.