Kerala
എം.എസ്.എഫ്  മാർച്ചിൽ സംഘർഷം
Kerala

എം.എസ്.എഫ് മാർച്ചിൽ സംഘർഷം

Web Desk
|
15 Nov 2018 2:39 PM GMT

ഒരു മണിക്കൂറോളം നീണ്ടുനിന്ന പൊലീസും എം.എസ്.എഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഒരു മണിക്കൂറോളം നീണ്ടുനിന്ന പൊലീസും എം.എസ്.എഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

രാവിലെ പതിന്നെരയോടെയാണ് എം. എസ്.എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി എത്തിയത്. ബാരികേഡ് മറികടന്ന് കലക്ട്രേറ്റിന് അകത്തു കടന്ന പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി. ഇതൊടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നാലുഭാഗത്തേക്കും ചിതറിയോടിയ പ്രവർത്തകർ മടങ്ങിയെത്തി പൊലീസുകാർക്ക് നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് ലാത്തിവീശി.

കല്ലെറിലും ലാത്തി ചാർജിലും 5 പൊലീസുകാർക്കും 6 എം.എസ്.എഫ് പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിൽ പ്രവേശിപ്പിട്ടുണ്ട്. സംഘർഷത്തിനുശേഷം നടന്ന പൊതുയോഗത്തിൽ എം.എസ്.എഫ്, യൂത്ത് ലീഗ് നേതാക്കൾ സംസാരിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നവാസ്, സംസ്ഥാന വൈസ് പ്രസിഡൻറ് ഷെരീഫ് അടക്കഉളള നേതാക്കളെ അറസ്റ്റു ചെയ്തു.

Similar Posts