Kerala
അസൗകര്യങ്ങളില്‍ വീർപ്പുമുട്ടി പമ്പ
Kerala

അസൗകര്യങ്ങളില്‍ വീർപ്പുമുട്ടി പമ്പ

Web Desk
|
16 Nov 2018 1:42 PM GMT

പ്രളയത്തിൽ കനത്ത നാശമുണ്ടായ പമ്പയുടെ പുനർ നിർമാണം പാതിവഴിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പമ്പയിലെത്തിയ ഭക്തർക്ക് ആവശ്യത്തിന് ഭക്ഷണ സൗകര്യo പോലും ലഭിച്ചിരുന്നില്ല.

മണ്ഡലകാലം ആരംഭിച്ചെങ്കിലും അസൗകര്യങ്ങൾകൊണ്ട് വീർപ്പുമുട്ടുകയാണ് പമ്പ. ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾപോലും ഇവിടെ ഒരുക്കിയിട്ടില്ല. മണ്ഡല മകരവിളക്ക് കാലത്ത് ദിവസേന ഒരു ലക്ഷത്തിനടുത്ത് ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഒരുക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. പ്രളയത്തിൽ കനത്ത നാശമുണ്ടായ പമ്പയുടെ പുനർ നിർമാണം പാതിവഴിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പമ്പയിലെത്തിയ ഭക്തർക്ക് ആവശ്യത്തിന് ഭക്ഷണ സൗകര്യo പോലും ലഭിച്ചിരുന്നില്ല.

ഭക്തർക്ക് സന്നിധാനത്തേക്ക് നടന്ന് വരേണ്ട പാതയുടെയും പന്തലിന്റെയും നിർമാണം ഇതു വരെ പൂർത്തിയായിട്ടില്ല. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമല്ലാത്തതിനാൽ പമ്പയിൽ എല്ലായിടത്തും മാലിന്യം കെട്ടികിടക്കുകയാണ്.

Similar Posts