![അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം വലഞ്ഞു അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം വലഞ്ഞു](https://www.mediaoneonline.com/h-upload/old_images/1132782-harthal.webp)
അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം വലഞ്ഞു
![](/images/authorplaceholder.jpg)
കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ മിക്കയിടത്തും മുടങ്ങി. കൊല്ലത്ത് ആംബുലന്‍സുകളെയും തടഞ്ഞു. പരീക്ഷകള്‍ മാറ്റിവെച്ചു
കെ.പി ശശികലയുടെ അറസ്റ്റിനെതിരെയുള്ള ഹിന്ദു ഐക്യവേദിയുടെ അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് ജനം വലഞ്ഞു. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ മിക്കയിടത്തും മുടങ്ങി. പാലക്കാട് കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കല്ലടിക്കോട്ട് ഹർത്താലനുകൂലികൾ കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞു. പാലക്കാട് കോയമ്പത്തൂർ ദേശീയപാതയിൽ വാളയാർ, കഞ്ചികോട്, അട്ടപ്പള്ളം എന്നിവിടങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ബാലരാമപുരത്തും ബൈക്കിലെത്തിയ പ്രതിഷേധക്കാര്‍ കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറ് നടത്തി. ശബരിമല സര്‍വീസുകളെയും ഹര്‍ത്താല്‍ ബാധിച്ചു. തൃശൂരില്‍ വാഹനം തടഞ്ഞ മൂന്ന് പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
കൊല്ലത്ത് ആംബുലന്‍സുകളെയും തടഞ്ഞു. ആംബുലൻസുകള്‍ തടയുന്നുവെന്ന് കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന് പരാതിപ്പെടുന്നു. സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞു.
ये à¤à¥€ पà¥�ें- ശശികലയെ അറസ്റ്റ് ചെയ്തു: സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍
ഇന്ന് നടത്താനിരുന്ന സുഗമ ഹിന്ദി പരീക്ഷകള്‍ മാറ്റിവെച്ചതായി ഹിന്ദി പ്രചാരസഭ. കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് നടക്കേണ്ട പത്താംതരംതുല്യത പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. ഇന്ന് നടക്കാനിരുന്ന തിരുവനന്തപുരം റവന്യു ജില്ലാ ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയക്ടർ അറിയിച്ചു. കേരള സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പർക്ക ക്ലാസുകളും മാറ്റിവെച്ചു. ഹർത്താലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന പത്തനംതിട്ട ജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളും തിങ്കളാഴ്ചത്തേക്ക് മാറ്റി.