Kerala
ശബരിമലയിലെ സംഘര്‍ഷം: ആളൊഴിഞ്ഞ് പൂജാ സ്റ്റോറുകള്‍
Kerala

ശബരിമലയിലെ സംഘര്‍ഷം: ആളൊഴിഞ്ഞ് പൂജാ സ്റ്റോറുകള്‍

Web Desk
|
17 Nov 2018 2:41 AM GMT

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുത്ത തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവുള്ളതായി പൂജാ സ്റ്റോര്‍ ഉടമകള്‍ പറയുന്നു

ശബരിമലയിലെ സംഘര്‍ഷങ്ങള്‍ തുടരുന്നത് സംസ്ഥാനത്തിനകത്തു നിന്നുള്ള തീര്‍ഥാടകരുടെ എണ്ണംകുറക്കുമെന്ന് ആശങ്ക. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുത്ത തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവുള്ളതായി പൂജാ സ്റ്റോര്‍ ഉടമകള്‍ പറയുന്നു

സാധാരണ മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പുതന്നെ ഹോള്‍സെയില്‍ കച്ചവട സ്ഥാപനങ്ങളിലെ പൂജാ സാധനങ്ങള്‍ പകുതിയിലധികം വിറ്റുതീരും. എന്നാല്‍ ഇത്തവണ പത്തുശതമാനം പോലും വില്‍പ്പന നടന്നിട്ടില്ല. പൂജാ സ്റ്റോറുകളില്‍ ഏറ്റവും അധികം കച്ചവടം നടക്കുന്ന സമയത്തും സാധനങ്ങള്‍ വാങ്ങാന്‍ ആളെത്തുന്നില്ലെന്ന് കച്ചവടകാര്‍ പറയുന്നു.

കറുത്ത മുണ്ടുകള്‍, മാല, ലോക്കറ്റുകള്‍, കെട്ടുനിറക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്നിവയെല്ലാം വാങ്ങാന്‍ ചെറുകിട കച്ചവടകാര്‍പോലും എത്തുന്നില്ല.

ശബരിമല വിഷയത്തില്‍ സമവായമായില്ലെങ്കില്‍ തീര്‍ഥാടകരുടെ എണ്ണം കുറയാന്‍തന്നെയാണ് സാധ്യത. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലായി ശബരിമലയിലെത്തുന്നത്

Similar Posts