ശശികലയെ ആര്‍.ഡി.ഒക്ക് മുന്നില്‍ ഹാജരാക്കും
|ജാമ്യമെടുത്ത ശേഷം ശശികലക്ക് ശബരിമല ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും ഇത് കണക്കിലെടുത്ത് പൊലീസ് സ്‌റ്റേഷന്‍ ഉപരോധം അവസാനപ്പിക്കുകയാണെന്നും ഹിന്ദു ഐക്യവേദി...
ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് മരക്കൂട്ടത്ത് നിന്ന് ഇന്നലെ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ തിരുവല്ല ആര്‍.ഡി.ഒയുടെ മുന്നില്‍ ഹാജരാക്കും. ജാമ്യമെടുത്ത ശേഷം ശശികലക്ക് ശബരിമല ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കുമെന്ന് പൊലീസ് ഉറപ്പ് ലഭിച്ചതായി ഹിന്ദു ഐക്യവേദി അറിയിച്ചു. റാന്നി പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഹിന്ദു ഐക്യവേദി നടത്തിവന്ന ഉപരോധം അവസാനിപ്പിച്ചു.
പൊലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോവുകയായിരുന്ന കെ.പി ശശികലയെയും കൂട്ടരേയും ഇന്നലെ രാത്രി 10 മണിയോടെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞു. പിന്തിരിയാന്‍ തയാറാകാതെ ഇവിടെ കുത്തിയിരുന്ന ശശികലയെ അഞ്ച് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 2 മണിയോടെയാണ് പൊലീസ് കരുതൽ തടങ്കലിലെടുത്തത്. തുടർന്ന് കെ.പി ശശികലയെ റാന്നി സ്റ്റേഷനിലെത്തിച്ചു.
സ്റ്റേഷനകത്ത് ഉപവാസമിരുന്ന ശശികലയെ കാണാൻ നിരവധി നേതാക്കളും പ്രവര്‍ത്തകരുമെത്തി. ഹര്‍ത്താലിന് പുറമെ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
ये à¤à¥€ पà¥�ें- ശശികലയെ അറസ്റ്റ് ചെയ്തു: സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍
സംഘപരിവാര്‍ നേതാക്കളായ ഭാര്‍ഗവറാം, കെ.പി സുധീര്‍ എന്നിവരെയും ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. ജാമ്യമെടുത്ത ശേഷം ശശികലക്ക് ശബരിമല ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും ഇത് കണക്കിലെടുത്ത് പൊലീസ് സ്‌റ്റേഷന്‍ ഉപരോധം അവസാനപ്പിക്കുകയാണെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു.