Kerala
Kerala
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍കുറവ്
|18 Nov 2018 8:03 AM GMT
മലയാളികളായ അയ്യപ്പ ഭക്തരുടെ എണ്ണത്തിലാണ് ഇത്തവണ കാര്യമായ കുറവുണ്ടായത്. അവധി ദിനമായിട്ടും വലിയ തിരക്ക് അനുഭവപ്പെട്ടില്ല.
മണ്ഡലകാലം ആരംഭിച്ച് മൂന്നാം ദിനവും ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്. ഇതര സംസ്ഥാനക്കാരാണ് കൂടുതലായും എത്തുന്നത്. നിയന്ത്രണങ്ങളും പ്രതിഷേധങ്ങളുമാണ് തീർഥാടകരുടെ എണ്ണം കുറയാൻ കാരണം.
മലയാളികളായ അയ്യപ്പ ഭക്തരുടെ എണ്ണത്തിലാണ് ഇത്തവണ കാര്യമായ കുറവുണ്ടായത്. അവധി ദിനമായിട്ടും വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ഇന്ന് മലയാളികൾ കൂടുതല്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. സർക്കാർ നിയന്ത്രണങ്ങളും പ്രതിഷേധങ്ങളുമാണ് തീര്‍ഥാടകര്‍ക്ക് പ്രതിബന്ധമായത്. നിലക്കലിലെ കർശന പരിശോധനകൾക്ക് ശേഷമാണ് ഭക്തരെയും മറ്റുള്ളവരെയും കടത്തി വിടുന്നത്. അതേസമയം, സൗകര്യങ്ങൾ വിലയിരുത്തുന്നതിന് കോൺഗ്രസ് നേതാക്കൾ ശബരിമല സന്ദർശിക്കുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ സന്നിധാനവും ഇവര്‍ സന്ദർശിക്കും.