Kerala
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയെ കാണും
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയെ കാണും

Web Desk
|
18 Nov 2018 5:44 AM GMT

സന്നിധാനത്തെ കടുത്ത നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് മുഖ്യമന്ത്രിയെ കാണും. ഡി.ജി.പിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച്ച.

അതിനിടെ ശബരിമലയില്‍ പൊലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ ദേവസ്വംബോര്‍ഡിനെ ഡി.ജി.പി അതൃപ്തി അറിയിച്ചു. സന്നിധാനത്തെ കടുത്ത നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ചില ഇളവുകള്‍ പൊലീസ് അനുവദിച്ചിരുന്നു.

Similar Posts