Kerala
അയോഗ്യത: കെ.എം ഷാജി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി
Kerala

അയോഗ്യത: കെ.എം ഷാജി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

Web Desk
|
19 Nov 2018 2:56 PM GMT

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍

അഴീക്കോട് എം.എല്‍.എ സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കിയതിനെതിരെ കെ.എം ഷാജി സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍.

വിവാദ ലഘുലേഖയ്ക്ക് തന്റെ അനുവാദമുണ്ടോയെന്ന് കോടതി പരിശോധിച്ചില്ലെന്ന് അപ്പീലില്‍ പറയുന്നു. അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും കെ.എം ഷാജി അപ്പീലില്‍ അവകാശപ്പെട്ടു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ഹൈക്കോടതി കെ.എം ഷാജിയെ അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. അറ് വർഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജി വര്‍ഗീയ പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തെന്നായിരുന്നു നികേഷ് കുമാറിന്‍റെ പരാതി. അമുസ്‍ലിമായ തനിക്ക് വോട്ട് ചെയ്യരുതെന്ന് മുസ്‍ലിം വീടുകളില്‍ പ്രചാരണം നടത്തിയെന്നും നികേഷ് കോടതിയെ അറിയിച്ചു. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും നികേഷ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. 50000 രൂപ നികേഷിന് കോടതിച്ചെലവ് നൽകാൻ കെ.എം ഷാജിക്ക് കോടതി നിർദേശം നൽകി.

Similar Posts