കൊല്ലണം,ക്രമസമാധാനം തകര്‍ക്കണം;സോഷ്യല്‍ മീഡിയ വഴി സംഘപരിവാര്‍ കലാപാഹ്വാനം നടത്തുന്നതായി റിപ്പോര്‍ട്ട്
|ഇന്നലെ അറസ്റ്റിലായ ആര്‍.എസ്.എസ് നേതാവ് രാജേഷും ചിത്തിര ആട്ട വിശേഷ വേളയില്‍ സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കിയെന്ന് പൊലീസ് അറിയിച്ചു.
സന്നിധാനത്ത് ഇന്നലെ അറസ്റ്റിലായവര്‍ നേരത്തെയും പ്രശ്നമുണ്ടാക്കിയവരെന്ന് പൊലീസ് . 15 പേര്‍ ചിത്തിരയാട്ട വിശേഷ പൂജാദിവസവും സന്നിധാനത്ത് പ്രശ്നമുണ്ടാക്കിയിരുന്നു. ഇന്നലെ അറസ്റ്റിലായ ആര്‍.എസ്.എസ് നേതാവ് രാജേഷും ചിത്തിര ആട്ട വിശേഷ വേളയില്‍ സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കിയെന്ന് പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി സംഘപരിവാര്‍ കലാപാഹ്വാനം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
ശബരിമല കര്‍മ്മസേന എന്ന ഗ്രൂപ്പ് വഴിയാണ് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. കലാപം അഴിച്ചു വിടുന്നതിനൊപ്പം സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ അടക്കം കത്തിക്കുവാനും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്.
കലാപത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളാണ് ഈ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. എസ് ശ്രീജിത്ത് എന്നയാളാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍.
കൂടുതല്‍ പേരെ അണിനിരത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് ക്ലിപ്പുകളും ഗ്രൂപ്പിലുണ്ട്. പൊലീസ് തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം ഭീകരമാക്കണമെന്നും സംഘിഗുണ്ടകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.