സന്നിധാനത്ത് അറസ്റ്റ് ചെയ്തത് അക്രമികളെ,സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ല;മുഖ്യമന്ത്രി
|സാധാരണ ഭക്തരെയാണ് അറസ്റ്റ് ചെയ്തതെന്ന പ്രചരണം ശരിയല്ല. കുഴപ്പവും അശാന്തിയും വിതച്ചവരെയുമാണ് അറസ്റ്റ് ചെയ്തത്.
ശബരിമല സന്നിധാനത്ത് പൊലീസ് അറസ്റ്റ് ചെയ്തത് അക്രമമികളെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്തരെ അറസ്റ്റ് ചെയ്തുവെന്നത് ബോധപൂര്‍വ്വമുള്ള പ്രചരണമാണ്. മുഖ്യമന്ത്രിയെ കോഴിക്കോട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാനം സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രി ശബരിമലയിലെ പൊലീസ് നടപടികള്‍ വിശ്വാസികള്‍ക്ക് എതിരല്ലായെന്ന് വ്യക്തമാക്കിയത്. സാധാരണ ഭക്തരെയാണ് അറസ്റ്റ് ചെയ്തതെന്ന പ്രചരണം ശരിയല്ല. കുഴപ്പവും അശാന്തിയും വിതച്ചവരെയുമാണ് അറസ്റ്റ് ചെയ്തത്.
ബോധപൂര്‍വ്വം സ്ത്രീകളെ കയറ്റാന്‍ അമിതമായ താല്പര്യം സര്‍ക്കാര്‍ കാണിച്ചിട്ടില്ല. നിയമവാഴ്ചയുള്ള രാജ്യത്ത് കോടതി വിധിയുടെ പ്രധാന്യം ഉയര്‍ത്തിക്കാണിക്കണം. ശബരിമല വിഷയത്തിലെ മാധ്യമങ്ങളുടെ വാര്‍ത്താ വിന്യാസ രീതിയേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പത്രപ്രവര്‍ത്തക യൂണിയന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ കരിങ്കൊടിയുമായി ബി.ജെ.പി -യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ചാടിവീണത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട് ബി.ജെ.പി നേതൃത്വത്തില്‍ നാമജപ പ്രതിഷേധവും നടത്തി.