എരുമേലിയില്‍ കടകള്‍ ലേലം നടത്താനുള്ള ദേവസ്വം ബോര്‍ഡിന്റെ ശ്രമം വീണ്ടും പരാജയപ്പെട്ടു
|തുടര്‍ച്ചയായി ആറ് തവണ ലേലം നടത്തിയിട്ടും മുപ്പതോളം കടകള്‍ ലേലത്തിനെടുക്കാന്‍ കരാറുകാര്‍ വന്നില്ല.
എരുമേലിയില്‍ കടകള്‍ പൂര്‍ണ്ണമായും ലേലം നടത്താനുള്ള ദേവസ്വം ബോര്‍ഡിന്റെ ശ്രമം വീണ്ടും പരാജയപ്പെട്ടു. തുടര്‍ച്ചയായി ആറ് തവണ ലേലം നടത്തിയിട്ടും മുപ്പതോളം കടകള്‍ ലേലത്തിനെടുക്കാന്‍ കരാറുകാര്‍ വന്നില്ല. സ്ത്രീ പ്രവേശന വിഷയത്തില്‍ കരാറുകാര്‍ നിലപാട് ശക്തമാക്കിയതാണ് കാരണം. ഈ സാഹചര്യത്തില്‍ ലേല തുക 40 ശതമാനം വരെ കുറച്ച് ലേലം നടത്താനുളള നീക്കത്തിലാണ് ദേവസ്വം ബോര്‍ഡ്.
കഴിഞ്ഞ ദിവസമടക്കം എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ ഓപ്പണ്‍ ലേലത്തില്‍ കരാറുകാര്‍ പങ്കെടുത്തെങ്കിലും സ്ത്രീപ്രവേശന വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കടകള്‍ ലേലത്തില്‍ പിടിക്കാതെ ഇവര്‍ മടങ്ങുകയായിരുന്നു. ഇതോടെ നാല്പതോളം കടകളാണ് ലേലത്തില്‍ പോകാതെ കിടന്നത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി ദേവസ്വം ബോര്‍ഡിന് ഉണ്ടാക്കിയ സാഹചര്യത്തിലാണ് വീണ്ടും ലേലം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വെറും പത്ത് കടകള്‍ മാത്രമാണ് ഇത്തവണയും ലേലത്തില്‍ പോയത്.