കെ.ടി ജലീലിന്റെ ബന്ധുവിന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു
|ഒമ്പത് ദിവസം മുമ്പാണ് കെ.ടി അദീബി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു. നിയമനം വിവാദമായതിനെ തുടര്‍ന്നാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത്നിന്ന് അദീബ് രാജിവെച്ചത്. മാതൃസ്ഥാപനത്തിലേക്ക് തിരിച്ച് പോകാനുള്ള വിടുതല്‍ ഉത്തരവ് അദീബിന് കോര്‍പ്പറേഷന് നല്‍കിയിട്ടുണ്ട്.
ഒമ്പത് ദിവസം മുമ്പാണ് കെ.ടി അദീബി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. കോര്‍പ്പറേഷന്‍ എം.ഡി വി.കെ അക്ബറിന് നല്‍കിയ രാജികത്ത് ഡയറക്ടര്‍ ബോര്‍ഡ് തീരുമാന പ്രകാരം സര്‍ക്കാരിന് കൈമാറുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്നലെയാണ് സര്‍ക്കാര്‍ രാജി സ്വീകരിച്ചത്.
മാതൃസ്ഥാപനമായ സൌത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരിച്ച് പോകാനുള്ള വിടുതല്‍ ഉത്തരവും അദീബിന് നല്‍കി. യോഗ്യതകള്‍ അട്ടിമറിച്ച് മന്ത്രി കെ.ടി ജലീല്‍ ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചതിന്റെ തെളിവുകളടക്കം യൂത്ത്‌ലീഗ് പുറത്ത് വിട്ടതോടെയാണ് വിവാദം കൊഴുത്തത്.
ബന്ധുവിനെ സംരക്ഷിക്കാന്‍ കെ.ടി ജലീല്‍ തുടക്കത്തില്‍ ശ്രമിച്ചെങ്കിലും സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം അദീബില്‍ നിന്ന് രാജിവാങ്ങുകയായിരുന്നു. പുതിയ ജനറല്‍ മാനേജറെ നിയമിക്കാനുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്.