![ശബരിമലയില്‍ പ്രശ്നമുണ്ടാക്കിയ ആര്‍.എസ്.എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്‍പെന്‍ഡ് ചെയ്തു ശബരിമലയില്‍ പ്രശ്നമുണ്ടാക്കിയ ആര്‍.എസ്.എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്‍പെന്‍ഡ് ചെയ്തു](https://www.mediaoneonline.com/h-upload/old_images/1132447-rajeshjpgimage784410.webp)
ശബരിമലയില്‍ പ്രശ്നമുണ്ടാക്കിയ ആര്‍.എസ്.എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്‍പെന്‍ഡ് ചെയ്തു
![](/images/authorplaceholder.jpg)
നിലവിൽ മലയാറ്റൂർ ഫാർമസിയിൽ ഫാർമസിസ്റ്റ് ആണ് രാജേഷ്. ആര്‍.എസ്.എസിന്റെ മൂവാറ്റുപുഴ ജില്ല മുൻ കാര്യവാഹ് ആണ് രാജേഷ്.
ശബരിമലയിൽ പ്രശ്നമുണ്ടാക്കിയ ആര്‍.എസ്.എസ് നേതാവിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. ആർ രാജേഷിനെയാണ് ആരോഗ്യവകുപ്പ് എറണാകുളം ഡി.എം.ഒ സസ്പെൻഡ് ചെയ്തത്. നിലവിൽ മലയാറ്റൂർ ഫാർമസിയിൽ ഫാർമസിസ്റ്റ് ആണ് രാജേഷ്. ആര്‍.എസ്.എസിന്റെ മൂവാറ്റുപുഴ ജില്ല മുൻ കാര്യവാഹ് ആണ് രാജേഷ്.
പത്തനംതിട്ട ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് ശബരിമല സന്നിധാനത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ ഉള്‍പ്പെട്ട് പൊലീസ് കസ്റ്റഡിയിലാവുകയും തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് രാജേഷിനെ സസ്‍പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ക്രമസമാധാന നില തകര്‍ക്കുന്ന വിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഗുരുതര കുറ്റമായതിനാല്‍ വകുപ്പ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശിക്ഷണ നടപടി സംബന്ധിച്ച ചട്ടമനുസരിച്ചുമാണ് നടപടിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
![](https://www.mediaonetv.in/mediaone/2018-11/56abf759-c4f6-4be9-9a8b-9b3141ec2fb8/rajesh_2.jpg)
![](https://www.mediaonetv.in/mediaone/2018-11/15a89355-4800-42e8-ad43-495e19c44b51/rajesh_3.jpg)