Kerala
Kerala
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ചെന്നിത്തല
|20 Nov 2018 5:46 AM GMT
ശബരിമലയിൽ കലാപം ഉണ്ടാക്കാൻ സര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ കലാപം ഉണ്ടാക്കാൻ സര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നു. സ്ത്രീ പ്രവേശനമല്ല ഇപ്പോഴത്തെ പ്രശ്നമെന്നും ചെന്നിത്തല പത്തനംതിട്ടയില്‍ പറഞ്ഞു. ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമം കാണിക്കുന്നെങ്കില്‍ അവരെ പിടിക്കണം, അതിന് ഞങ്ങള്‍ എതിരില്ലെന്നും പക്ഷേ ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് തീര്ത്ഥാടനാ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.