Kerala

Kerala
സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര

20 Nov 2018 1:03 AM GMT
നിയന്ത്രണം നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ലഭിച്ചിട്ടില്ല.
ശബരിമലയില്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. നിയന്ത്രണം നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ലഭിച്ചിട്ടില്ല. നിര്‍ദേശം ലഭിച്ചാല്‍ അതിന് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.