Kerala
Kerala
ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് ജാമ്യം; പക്ഷേ, പുറത്തിറങ്ങാന്‍ കഴിയില്ല
|21 Nov 2018 7:25 AM GMT
റാന്നി താലൂക്ക് പരിധിയില്‍ പ്രവേശിക്കരുത്. 20,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
നിരോധനാജ്ഞ ലംഘിച്ചതിന് ശബരിമലയില്‍ നിന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയില്‍ നിന്ന് അറസ്റ്റിലായ 69 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
റാന്നി താലൂക്ക് പരിധിയില്‍ പ്രവേശിക്കരുത്. 20,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. കണ്ണൂരില്‍ മറ്റൊരു കേസിലെ പ്രൊഡക്ഷന്‍ വാറണ്ടുള്ളതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാന്‍ കഴിയില്ല.
ഡി.വൈ.എസ്.പിയെയും സി.ഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് കെ. സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസുള്ളത്. ഈ കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.