വണ്ടിപ്പെരിയാറിലെ പഴയ സത്രം നാശത്തിന്റെ വക്കില്‍
|ദേവസ്വം ബോര്‍ഡും അനാസ്ഥ തുടരുന്നതോടെ ഏക്കറുകണക്കിന് ഭൂമി കാടുകയറിയ അവസ്ഥയിലാണ്.
നാശത്തിന്റെ വക്കില്‍ ഇടുക്കി വണ്ടിപ്പെരിയാറിലെ ശബരിമല ഇടത്താവളമായിരുന്ന പഴയ സത്രം. ദേവസ്വം ബോര്‍ഡും അനാസ്ഥ തുടരുന്നതോടെ ഏക്കറുകണക്കിന് ഭൂമി കാടുകയറിയ അവസ്ഥയിലാണ്. ഇവിടം സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തുണ്ട്.
പുരാതന കരിങ്കല്‍ കെട്ടോടുകൂടിയ ഇടിഞ്ഞു വീഴാറായ ഈ കെട്ടിടത്തിന് ഏറെ ചരിത്രപ്രാധാന്യമുണ്ട്. പരമ്പരാഗത കാനനപാത കടന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ തിരുവതാംകൂര്‍ രാജാക്കന്‍മാര്‍ അടക്കമുള്ള ഭക്തര്‍ വിശ്രമിച്ച ഇടമായിരുന്നു പഴയ സത്രം. ഒട്ടും സംരക്ഷിക്കപ്പെടാതെ കാടുകയറി നശിച്ച അവസ്ഥയിലാണ് ഇന്ന് ഈ പ്രദേശം. തീര്‍ഥാടകര്‍ വിരിവച്ചിരുന്നതും എട്ടുകെട്ടിന്റെ മാതൃകയില്‍ നിര്‍മിച്ച ഈ കെട്ടിടത്തിലായിരുന്നുവെന്നാണ് ചരിത്രം. കെട്ടിടം ഉള്‍പ്പെടെ 22 ഏക്കര്‍ ഭൂമിയാണ് ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ളത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് വകഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറി തുടങ്ങി.
പുതിയ സത്രത്തില്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയില്‍ അയ്യപ്പ ഭക്തര്‍ വലയുമ്പോഴാണ് ഏക്കര്‍ കണക്കിന് ദേവസ്വം ബോര്‍ഡ് ഭൂമി അന്യാധീനപ്പെട്ട് കിടക്കുന്നത്. ചരിത്രശേഷിപ്പിനെ സംരക്ഷിച്ച് ഭക്തര്‍ക്ക് ഉപകാരപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.