Kerala
കേരളത്തിന്റെ പുനര്‍നിര്‍മാണം: കേന്ദ്ര സര്‍ക്കാരിന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശം
Kerala

കേരളത്തിന്റെ പുനര്‍നിര്‍മാണം: കേന്ദ്ര സര്‍ക്കാരിന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശം

Web Desk
|
23 Nov 2018 3:33 PM GMT

സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് സഹായം ലഭ്യമാകാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. 5616 കോടിയാണ് സംസ്ഥാനം കേന്ദ്രസർക്കാരിനോട് ചോദിച്ചത്.

കേരളത്തിന്റെ പുനർനിർമാണത്തിനു സഹായം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഗുരുതരമായ അലംഭാവം കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇ പോലുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ അനുമതി നല്‍കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രളയശേഷം സഹായമായി കിട്ടിയതടക്കം ദുരിതാശ്വാസനിധിയിലുള്ളത് 3641 കോടി രൂപ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് സഹായം ലഭ്യമാകാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. 5616 കോടിയാണ് സംസ്ഥാനം കേന്ദ്രസർക്കാരിനോട് ചോദിച്ചത്. പ്രത്യേക ധനസഹായമായി അയ്യായിരം കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രം ഇതുവരെ 600 കോടി മാത്രമാണ് അനുവദിച്ചത്. പ്രളയസമയത്ത് അനുവദിച്ച അരിക്ക‌ും മണ്ണെണ്ണക്കും താങ്ങുവിലയായി 265 കോടി നല്‍കണമെന്നാണ് കേന്ദ്ര നിലപാട്. ഇതോടെ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച സഹായം 334 കോടിയായി ചുരുങ്ങിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കർണാടകയിലും ഉത്തരാഖണ്ഡിലും തമിഴ്നാട്ടിലും പ്രളയമുണ്ടായപ്പോൾ വലിയ തോതിൽ കേന്ദ്രസഹായം നൽകിയിരുന്നു. അര്‍ഹതപ്പെട്ട തുക ലഭിച്ചാല്‍ പോലും 26000 കോടി അധികമായി കണ്ടെത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് ഏകോപനം ഉണ്ടാക്കാൻ കഴിഞ്ഞത് ദൃഢമായ മതനിരപേക്ഷതയുടെ ഫലമായാണെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. ആ കൂട്ടായ്മയിൽ തകർക്കാൻ ശക്തികൾ മുന്നോട്ടുവന്നാൽ അതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Similar Posts