Kerala
ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി തിരുവനന്തപുരം സിറ്റി പൊലീസ്; 10 കോടി വില വരുന്ന ഹാഷിഷ് പിടികൂടി
Kerala

ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി തിരുവനന്തപുരം സിറ്റി പൊലീസ്; 10 കോടി വില വരുന്ന ഹാഷിഷ് പിടികൂടി

Web Desk
|
24 Nov 2018 1:50 AM GMT

കഴിഞ്ഞ മാസം പേരൂര്‍ക്കടയില്‍ നിന്ന് പിടിച്ചെടുത്ത 10 കിലോ ഹാഷിഷ് ഓയിലിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലെത്തിച്ചത്

സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി തിരുവനന്തപുരം സിറ്റി പൊലീസ്. 10 കോടി രൂപ വില വരുന്ന 30 കിലോ ഹാഷിഷ് ഓയിലുമായെത്തിയ ഇടുക്കി സ്വദേശി അജിനെ യാണ് പൊലീസ് പിടികൂടിയത്. പേട്ട റെയില്‍വേ സ്റ്റേഷനു സമീപം വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം പേരൂര്‍ക്കടയില്‍ നിന്ന് പിടിച്ചെടുത്ത 10 കിലോ ഹാഷിഷ് ഓയിലിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലെത്തിച്ചത്. നാർകോട്ടിക് സെല്ലിന്റെ സഹായത്തോടെയാണ് ഇടുക്കി മുനിയറ സ്വദേശിയായ അജിയെ പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അജി.വൈകീട്ട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേട്ട റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ആന്ധ്രാപ്രദേശിലെ ശീലേരുവില്‍ നിന്നാണ് ഇയാള്‍ വന്‍തോതില്‍ ഹാഷീഷ് ഓയില്‍ കേരളത്തിലേക്ക് കടത്തുന്നത്.

ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവും ഹാഷിഷ് ഓയിലും എത്തിക്കുന്നത്. പാലക്കാട് എത്തിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റും. പിന്നീട് ഇടനിലക്കാരെ ഉപയോഗിച്ച് വിദേശത്തേയ്ക്ക് അടക്കം കടത്താറാണ് പതിവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. നാര്‍ക്കോട്ടിക് സെല്‍ അസ്സി കമ്മീഷണര്‍ ഷീന്‍ തറയില്‍ , പേട്ട എസ്.ഐ സജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Related Tags :
Similar Posts