പി.ടി.എ റഹീം എം.എല്‍.എയുടെ മകന്റെയും മരുമകന്റെയും അറസ്റ്റ് വിവാദമായതിന് പിന്നില്‍ കെ.ടി ജലീലോ?
|വിവാദങ്ങള്‍ക്ക് പിന്നില്‍ ഇടതുപക്ഷത്തെ ചിലരാണന്ന സംശയം പി.ടി.എ റഹീമിനുമുണ്ടന്നാണ് സൂചന. മുസ്‍ലിം ലീഗും, കോണ്‍ഗ്രസും, ബിജെപിയും പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
പി.ടി.എ റഹീം എം.എല്‍.എയുടെ മകനെയും, മരുമകനെയും സൌദി പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും തുടങ്ങി. മുസ്‍ലിം ലീഗും, കോണ്‍ഗ്രസും, ബിജെപിയും പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നില്‍ ഇടതുപക്ഷത്തെ ചിലരാണന്ന സംശയം പി.ടി.എ റഹീമിനുമുണ്ടന്നാണ് സൂചന.
അറസ്റ്റ് നടന്ന് കുറേ ദിവസത്തിന് ശേഷം വിഷയം ഉയര്‍ന്ന് വന്നതില്‍ ചില ഇടപെടലുകളുണ്ടായെന്ന സംശയം പി.ടി.എ റഹീം അടുപ്പക്കാരോട് പങ്കുവെച്ചിട്ടുണ്ട്. ഇടത് പക്ഷത്തെ സ്വതന്ത്ര അംഗമായി വിജയിച്ച മന്ത്രി കെ.ടി ജലീലിന് സ്ഥാന ചലനമുണ്ടായാല്‍ പകരമെത്താന്‍ സാധ്യതയുള്ളതില്‍ ഒന്നാമത് പി.ടി.എ റഹീമായിരുന്നു. ഇത് മുന്നില്‍ക്കണ്ടുകൊണ്ടുള്ള നീക്കങ്ങള്‍ നടന്നതായാണ് പി.ടി.എ റഹീമിന്റെ സംശയം. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാന്‍ എം.എല്‍.എ തയ്യാറായില്ല. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
വരും ദിവസങ്ങളിലും എം.എല്‍.എയെ ലക്ഷ്യമാക്കി തുടര്‍ പ്രതിഷേധങ്ങള്‍ നടത്താനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. അറസ്റ്റിലായ മകന്‍ മുഹമ്മദ് ഇസ്മയില്‍ ഷബീറിനേയും, മരുമകന്‍ ഷബീര്‍ വായോളിയേയും പുറത്തിറക്കാനുള്ള നിയമ നടപടികള്‍ ബന്ധുക്കള്‍ തുടങ്ങിയിട്ടുണ്ട്.