Kerala
ശബരിമലയിലെ വരുമാനത്തിൽ കോടികളുടെ കുറവ്
Kerala

ശബരിമലയിലെ വരുമാനത്തിൽ കോടികളുടെ കുറവ്

Web Desk
|
24 Nov 2018 8:20 AM GMT

നട തുറന്നതിന് ശേഷമുള്ള പ്രതിസന്ധികളാണ് വരുമാനം കുറയാന്‍ കാരണമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.

മണ്ഡലകാല പൂജകൾക്കായി തുറന്ന ശബരിമലയിലെ വരുമാനത്തിൽ കോടികളുടെ കുറവ്.നട തുറന്നതിന് ശേഷമുള്ള പ്രതിസന്ധികളാണ് വരുമാനം കുറയാന്‍ കാരണമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ സന്നിധാനത്തേയ്ക്ക് കൂടുതൽ ഭക്തർ എത്തിയില്ലെങ്കിൽ പ്രതിസന്ധി തുടരും.

ആദ്യത്തെ ആറു ദിവസത്തെ വരുമാനത്തിൽ 14.34 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്.ആദ്യ ആറു ദിവസത്തെ വരവ് 8,48, 31,353 രൂപയാണ്. കഴിഞ്ഞ വർഷം ഈ സമയത്തെ വരുമാനം 22,82,83,744 രൂപയായിരുന്നു വരുമാനം .എന്നാൽ വെള്ളിയാഴ്ച മുതലുള്ള ഭക്തരുടെ വരവ് കൂടിയത് ദേവസ്വം ബോർഡിന് പ്രതീക്ഷ നൽകുന്നു . ദേവസ്വം ബോർഡിന് ശമ്പളം ഉൾപ്പടെയുള്ളവ നൽകാൻ ബുദ്ധിമുട്ട് ഉണ്ടായാൽ സർക്കാർ ഇടപെടുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംമ്പള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിലെ കടമുറികളുടെ ലേലം നടക്കാത്തതും ദേവസ്വം ബോർഡിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.തുടർച്ചയായി ലേലം മുടങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത് .

Related Tags :
Similar Posts