എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ‘പുണ്യം പൂങ്കാവനം’
|2011ല്‍ പി.വിജയന്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരിക്കയാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിക്കുന്നത്. ശബരിമലയുടെ ശുചീകരണ പ്രക്രിയയില്‍ നിര്‍ണ്ണായക പങ്കാണ് പുണ്യം പൂങ്കാവനം പദ്ധതിയ്ക്ക്.
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി എട്ട് വര്‍ഷം പൂര്‍ത്തിയാക്കി. പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഐ.ജി പി വിജയന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പുണ്യ പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗവും സന്നിധാനത്ത് നടന്നു.
2011ല്‍ പി.വിജയന്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരിക്കയാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിക്കുന്നത്. എട്ട് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ശബരിമലയുടെ ശുചീകരണ പ്രക്രിയയില്‍ നിര്‍ണ്ണായക പങ്കാണ് പുണ്യം പൂങ്കാവനം പദ്ധതിയ്ക്ക്. ശബരിമലയിലെ എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം. ശബരിമലയെ മാലിന്യ മുക്തമാക്കി സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് നോഡല്‍ ഓഫീസര്‍ ഐ.ജി. പി. വിജയന്‍ പറഞ്ഞു.
പതിമൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തനം. തന്ത്രി ഉള്‍പ്പടെ പങ്കാളിയായാണ് പദ്ധതി നടക്കുന്നത്. പമ്പ, നിലയ്ക്കല്‍, എരുമേലി ഭാഗങ്ങളിലും പുണ്യം പൂങ്കാവനവുമായി ബന്ധപ്പെട്ട് ശുചീകരണം നടക്കുന്നുണ്ട് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഭക്തര്‍ ശബരിമലയിലേക്ക് കൊണ്ടുവരരുതെന്ന് മറ്റ് സംസ്ഥാനങ്ങളിലും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.