ജലവിഭവ വകുപ്പിന്റെ അനാസ്ഥ; ഏക്കറു കണക്കിന് പാടത്ത് കൃഷിയിറക്കാനാവാതെ കര്‍ഷകര്‍
|സമൃദ്ധമായി നെല്ല് വിളഞ്ഞിരുന്ന തിരൂരങ്ങാടി വെഞ്ചാലിയിലെ ഈ പാടശേഖരങ്ങളില്‍ ഇന്ന് കൃഷിയിറക്കാനാവാതെ പ്രയാസപ്പെടുകയാണ് നിരവധി നെല്‍ കര്‍ഷകര്‍.
ജലവിഭവ വകുപ്പിന്റെ അനാസ്ഥ കാരണം ഏക്കറു കണക്കിന് നെല്‍പ്പാടത്ത് കൃഷിയിറക്കാനാവാതെ കഴിയുകയാണ് മലപ്പുറം തിരൂരങ്ങാടി വെഞ്ചാലിയിലെ കര്‍ഷകര്‍. വെഞ്ചാലി പമ്പ് ഹൌസിലെ നാല് പമ്പു സെറ്റുകളില്‍ മൂന്നെണ്ണവും പ്രവര്‍ത്തന രഹിതമായിട്ട് കാലങ്ങളായി.
സമൃദ്ധമായി നെല്ല് വിളഞ്ഞിരുന്ന തിരൂരങ്ങാടി വെഞ്ചാലിയിലെ ഈ പാടശേഖരങ്ങളില്‍ ഇന്ന് കൃഷിയിറക്കാനാവാതെ പ്രയാസപ്പെടുകയാണ് നിരവധി നെല്‍ കര്‍ഷകര്‍. ഇറിഗേഷന്‍ വകുപ്പിന്റെ പിടിപ്പുകേടാണ് 200 ഏക്കറോളം നെല്‍വയലില്‍ കൃഷിയില്ലാതിരിക്കാന് കാരണമായത്. വെഞ്ചാലി പമ്പ് ഹൌസിലെ മൂന്ന് മോട്ടോറുകള്‍ പ്രവര്‍ത്തന രഹിതമായതിനാലാണ് കര്‍ഷകര്‍ പ്രതിസന്ധിയിലായത്.
പ്രളയത്തില്‍ വെള്ളം കയറിയതിന് മുമ്പും മോട്ടോറുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. വിത്തിറക്കാനുള്ള സമയം പിന്നിട്ടിട്ടും കര്‍ഷകര്‍ നിസ്സഹായരായി നില്‍ക്കുകയാണ്. തിരൂരങ്ങാടി നഗരസഭയിലെ കാര്‍ഷിക അറയായ വെഞ്ചാലിയില്‍ നഗരസഭ ഫണ്ട് വകയിരുത്താതിലും കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നുണ്ട്.