Kerala

Kerala
അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പെട്ട് പത്ത് പേര്‍ക്ക് പരിക്ക്

22 Dec 2018 1:35 PM GMT
ചെന്നൈയില്‍ നിന്നുള്ളവരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. ഒരു കുഞ്ഞടക്കം 20 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
പത്തനംതിട്ട ളാഹ വലിയവളവില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ നിന്നുള്ളവരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. ഒരു കുഞ്ഞടക്കം 20 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടുകൂടിയായിരുന്നു അപകടം. ഏതാണ്ട് പതിമൂന്നുപേര്‍ പത്തനംതിട്ട ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെതുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.