പ്രതിസന്ധികളിൽ വലഞ്ഞ് ആലപ്പുഴയിലെ ടൂറിസം മേഖല
|പ്രളയത്തെ അതിജീവിച്ച ടൂറിസം മേഖലക്ക് തിരിച്ചടിയായത് ഹർത്താലും പണിമുടക്കും.
പ്രതിസന്ധികളിൽ വലഞ്ഞ് ആലപ്പുഴയിലെ ടൂറിസം മേഖല. പ്രളയത്തെ അതിജീവിച്ച ടൂറിസം മേഖലക്ക് തിരിച്ചടിയായത് ഹർത്താലും പണിമുടക്കും. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ബ്രിട്ടണും അമേരിക്കയും ജാഗ്രതാ നിർദ്ദേശം നല്‍കിയതും ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു.
സെപ്തംബറിൽ ആരംഭിച്ച് മാർച്ച് വരെ നീളുന്നതാണ് ആലപ്പുഴയിലെ ടൂറിസം സീസൺ . നവംബർ ഡിസംബർ ജനുവരി മാസങ്ങളിലെത്തുന്ന സഞ്ചാരികളാണ് മേഖലയെ പിടിച്ചു നിർത്തുന്നത്. പ്രളയത്തിൽ ആകെ തളർന്നെങ്കിലും കുട്ടനാട് വളരെ വേഗം പ്രതിസന്ധികളെ അതിജീവിച്ചു. കഴിഞ്ഞ മാസം മുതൽ സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധികൾ ടൂറിസം മേഖലയ്ക്ക ഭീഷണിയാവുന്നത്. സർക്കാർ ഇടപെടണമെന്നാണ് ടൂറിസം മേഖലയിൽ ഉള്ളവർ ആവശ്യപ്പെടുന്നത്.
നിപ്പയേയും പ്രളയത്തേയും അതിജീവിച്ച നാടിന് ഹർത്താലും പണിമുടക്കുകളും കേരളത്തിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന വിദേശ രാജ്യങ്ങളുടെ മുന്നറിയിപ്പുകളും നൽകുന്ന ആശങ്ക ചെറുതല്ല.