ലോകസഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിംലീഗ്
|കിട്ടുമെന്ന് ഒരുറപ്പും ഇല്ലെങ്കിലും മാണി വിഭാഗം അധിക സീറ്റ് ചോദിച്ച സാഹചര്യത്തില്‍ നിര്‍ബന്ധമായും ചോദിക്കണമെന്ന നിലപാടിലാണ് നേത്യത്വത്തിലുള്ള എല്ലാവരും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടാനൊരുങ്ങി മുസ്ലിംലീഗ്. പി.കെ കുഞ്ഞാലിക്കുട്ടിയേയും, ഇ.ടി മുഹമ്മദ് ബഷീറിനേയും തന്നെ വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ മുസ്ലീംലീഗ് നേതൃത്വത്തില്‍ ധാരണ. നിലവിലുള്ള എംപിമാര്‍ക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടങ്കില്‍ അത് പരിഗണിച്ചേ പാര്‍ട്ടി തീരുമാനം എടുക്കൂവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മീഡിയാവണ്ണിനോട് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അധിക സീറ്റ് ചോദിച്ച സാഹചര്യത്തില്‍ മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
ഇ.ടി മുഹമ്മദ് ബഷീറിന്റെ സാന്നിദ്ധ്യം പാര്‍ലമെന്റില്‍ അത്യാവശ്യമാണന്നാണ് തിരിച്ചറിവിലാണ് മുസ്ലീംലീഗ്. അതുകൊണ്ട് തന്നെ ലോക്‌സഭയിലേക്ക് വീണ്ടും ഇടി പോവട്ടെയന്ന തീരുമാനത്തിലെത്തി നേതൃത്വം. ലീഗിനെ എതിര്‍ക്കുന്ന മുസ്ലീംസംഘടനകളുടേയും, മുസ്ലീം അടിത്തറയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണ ഇ.ടിക്ക് കിട്ടുമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു. വീണ്ടും മത്സരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത് അംഗീകരിക്കാമെന്നാണ് പൊതുനിലപാട്.
യു.ഡി.എഫിലെ ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാമതൊരു സീറ്റ് കൂടി ചോദിക്കാനും തീരുമാനമുണ്ട്. കിട്ടുമെന്ന് ഒരുറപ്പും ഇല്ലെങ്കിലും മാണി വിഭാഗം അധിക സീറ്റ് ചോദിച്ച സാഹചര്യത്തില്‍ നിര്‍ബന്ധമായും ചോദിക്കണമെന്ന നിലപാടിലാണ് നേത്യത്വത്തിലുള്ള എല്ലാവരും.