Kerala
കാസര്‍കോട് ഇരട്ടകൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
Kerala

കാസര്‍കോട് ഇരട്ടകൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

Web Desk
|
19 Feb 2019 4:34 PM GMT

എട്ട് മാസമായി ഉത്തരമേഖലാ എ.ഡി.ജി.പിയെ നിയമിച്ചിട്ടില്ലെന്നും ഇത് സി.പി.എമ്മിന് മേഖലയില്‍ എന്തും ചെയ്യാന്‍ വേണ്ടിയാണെന്നും രമേശ് ചെന്നിത്തല

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകം സി.പി.എം നേതൃത്വം അറിഞ്ഞ് നടത്തിയതാണെന്നും പ്രാദേശിക നേതാവിനെ പുറത്താക്കി സി.പി.എമ്മിന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജാഥ നടക്കുമ്പോള്‍ കൊലപാതകം ചെയ്യുമോയെന്ന സി.പി.എം വാദം അംഗീകരിക്കാന്‍ കഴിയാത്തതാണ്. പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ ഡ്യൂപ്ലിക്കേറ്റ് പ്രതികളെ മാത്രമേ ലഭിക്കൂ. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കെ.പി.സി.സി 25 ലക്ഷം നല്‍കും. എട്ട് മാസമായി ഉത്തരമേഖലാ എ.ഡി.ജി.പിയെ നിയമിച്ചിട്ടില്ലെന്നും ഇത് സി.പി.എമ്മിന് മേഖലയില്‍ എന്തും ചെയ്യാന്‍ വേണ്ടിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Similar Posts