കൊച്ചിയില്‍ മാലിന്യ നീക്കം ഭാഗീകമായി പുനഃസ്ഥാപിച്ചു
|മാലിന്യ നീക്കം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും നഗരത്തില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്.
മാലിന്യ നീക്കം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും കൊച്ചി നഗരം ഇപ്പോഴും മാലിന്യ മുക്തമായില്ല. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള ജൈവമാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയെങ്കിലും നഗരത്തിന്റെ പലയിടത്തും ഇപ്പോഴും മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്.
കൊച്ചി നഗരത്തില്‍ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന മാലിന്യ പ്രശ്‌നത്തിന് ഇന്നും പൂര്‍ണ പരിഹാരമായില്ല. മാലിന്യ നീക്കം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും നഗരത്തില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്. അതേസമയം ഇന്നലെ രാത്രി പ്ലാന്റിലേക്ക് മാലിന്യവുമായെത്തിയ വാഹനങ്ങള്‍ പ്രദേശവാസികള്‍ തടഞ്ഞു. മാലിന്യം സംസ്‌കരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാലിന്യം നിക്ഷേപിച്ചാല്‍ മതിയെന്നാണ് പ്രദേശവാസികളുടെ നിലപാട്. ഇന്ന് പ്ലാന്റിന് സ്‌റ്റോപ്പ് മെമ്മോ നല്‍കുമെന്ന് വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് വടവുകോട് പഞ്ചായത്ത് അധികാരികളുമായി കലക്ടര്‍ ചര്‍ച്ച നടത്തും. അതേസമയം മാലിന്യ പ്രശ്‌നം അടുത്ത ബുധനാഴ്ച്ചക്കകം പൂര്‍ണമായും പരിഹരിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.