മലമ്പുഴയില്‍ കടുത്ത കുടിവെള്ള ക്ഷാമം
|കുടിവെള്ള ക്ഷാമം നേരിടുന്നതിനായി 2016- 2017 സാമ്പത്തിക വര്‍ഷത്തില്‍ മലമ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായ 22 കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചു. ഇവയിലൊന്നും ഇപ്പോള്‍ വെള്ളമില്ല.
വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ആളുകള്‍ ഏറെ പ്രയാസപെടുകയാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ പഞ്ചായത്തിലെ മിക്ക സ്ഥലത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. വരള്‍ച്ച നേരിടാനായി സ്ഥാപിച്ച ടാങ്കുകളിലും നിലവില്‍ വെള്ളം നിറക്കുന്നില്ല.
മലമ്പുഴ ഡാമിനോട് ചേര്‍ന്നാണ് ജീവിക്കുന്നതെങ്കിലും കുടിവെള്ളം എന്നും ഇവര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്നതിനായി 2016- 2017 സാമ്പത്തിക വര്‍ഷത്തില്‍ മലമ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായ 22 കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചു. ഇവയിലൊന്നും ഇപ്പോള്‍ വെള്ളമില്ല.
പ്രദേശത്തെ മിക്ക കിണറുകളും വറ്റി. കടുത്ത കുടിവെള്ള ക്ഷാമം നേടിയിട്ടും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ടാങ്കുകളില്‍ വെള്ളം എത്തിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എപ്പോഴെങ്കിലും പഞ്ചായത്ത് സ്ഥാപിച്ച പെപ്പിലൂടെ വെളളം എത്തും. ഇത് മാത്രമാണ് ഇവരുടെ ഏക ആശ്രയം.