ഭീകരാക്രമണ ഭീഷണി വ്യാജം; കര്‍ണാടക സ്വദേശി സ്വാമി സുന്ദരമൂര്‍ത്തി കസ്റ്റഡിയില്‍
|കര്‍ണാടക ആവലഹളി സ്വദേശി സ്വാമി സുന്ദര മൂര്‍ത്തി എന്നയാളാണ് കസ്റ്റഡിയിലുള്ളത്.
കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിലെ ഭീകരാക്രമണ ഭീഷണി വ്യാജമെന്ന് പൊലീസ്. ഭീഷണി മുഴക്കിയ ആളെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക ആവലഹളി സ്വദേശി സ്വാമി സുന്ദര മൂര്‍ത്തി എന്നയാളാണ് കസ്റ്റഡിയിലുള്ളത്.
കേരളം ഉള്‍പ്പെടെയുള്ള എട്ടിടങ്ങളില്‍ ഭീകരാക്രമണ ഭീഷണിയുണ്ടാകുമെന്ന് കര്‍ണാടക പൊലീസിനാണ് ടെലഫോണ്‍ സന്ദേശം ലഭിച്ചത്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ബാംഗ്ലൂർ സിറ്റി പോലീസിന്റെ കണ്ട്രോൾ റൂമിൽ വിളിച്ചു തീവ്രവാദികൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ട്രെയിനുകളിൽ തീവ്രവാദ ആക്രമണം...
Posted by Kerala Police on Friday, April 26, 2019
ഇന്നലെ വൈകിട്ടാണ് ബെംഗളൂരു സിറ്റി പൊലീസിന് ഇതു സംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 19 തീവ്രവാദികൾ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയെന്നുമായിരുന്നു സുന്ദര മൂര്‍ത്തിയുടെ സന്ദേശം.