പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേട്; ഇന്ന് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും
|അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ച് ഇന്നലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു
പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന സംഘം ഇന്ന് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ച് ഇന്നലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു. പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഞ്ച് ഫയലുകളും അന്വേഷണ സംഘം ഇന്നലെ പിടിച്ചെടുത്തിരുന്നു.
റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങളിലെ 4 ഉദ്യോഗസ്ഥരോടാണ് ചോദ്യം ചെയ്യലിന് ഹാജരാകന്‍ നിര്‍ദ്ദേശിച്ച് ഇന്നലെ അന്വേഷണ സംഘം നോട്ടീസ് അയച്ചത്. ഇവര്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായോക്കും. പാലത്തിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യ ചെയ്യേണ്ടെ ഉദ്യോഗസ്ഥരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യ ചെയ്യും. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ആര്‍.ഡി.എസ് കമ്പനി ഉടമകളോടും അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഞ്ച് ഫയലുകള്‍ സംഘം ഇന്നലെ പിടിച്ചെടുത്തിരുന്നു. ഇന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. കിറ്റ്കോയോട് പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനിൽ നിന്നും റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ബലക്ഷയത്തിന് കാരണമെന്തെന്ന് വിശദീകരിക്കാൻ കഴിയൂവെന്നാണ് കിറ്റകോയുടെ നിലപാട്. പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിലും അതിന്റെ നിര്‍മ്മാണഘട്ടത്തിലും ഉദ്യോഗസ്ഥ തലത്തിലുണ്ടായ അലംഭാവമാണ് മേല്‍പ്പാലത്തിന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്നാണ് കണ്ടെത്തല്‍. മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും എറണാകുളം സ്പെഷ്യല്‍ വിജിലന്‍സ് യുണിറ്റിലെ എട്ടംഗ സംഘം അന്വേഷിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്.പി ജെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം.