തിരുവനന്തപുരം ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് മർദനം
|വിദ്യാർത്ഥികളുടെ സസ്പെൻഷനെതിരെ ക്യാമ്പയിൻ ചെയ്ത പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് പരാതി
തിരുവനന്തപുരം ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് മർദനം. വിദ്യാർത്ഥികളുടെ സസ്പെൻഷനെതിരെ ക്യാമ്പയിൻ ചെയ്ത പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം ലോ കോളേജിൽ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു.
കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികളുടെ സസ്പെൻഷൻ മാത്രം പിൻവലിച്ചില്ല ആരോപിച്ചാണ് കേസ് പ്രവർത്തകർ കോളേജിൽ ക്യാമ്പയിൻ നടത്തിയത്. ക്യാമ്പയിൻ നടത്താൻ പ്രിൻസിപ്പൽ അനുമതി നൽകിയതായും കെ.എസ്.യു പ്രവർത്തകർ പറയുന്നു. എന്നാൽ ക്ലാസുകളിൽ ക്യാമ്പയിൻ തുടങ്ങിയതോടെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. മർദനത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ കോളജ് പ്രിൻസിപ്പളിനെ ഉപരോധിച്ചു. അതേസമയം എസ്.എഫ്.ഐ പ്രവർത്തകർക്ക് അക്രമവുമായി ബന്ധമില്ലെന്ന് കോളേജ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.